ന്യൂഡെല് ഹി: ഇന്ത്യയുടെ ക്രൂഡ് ഓയില് ഇറക്കുമതിയില് റഷ്യയുടെ പങ്ക് ഓഗസ്റ്റില് 34 ശതമാനമായി കുറഞ്ഞു.ജൂലൈയില് 42 ശതമാനമായിരുന്ന സ്ഥാനത്താണിത്. പൊതുമേഖല എണ്ണ കമ്പനികള്‍ റഷ്യന്‍ ക്രൂഡ് ഉപഭോഗം വെട്ടിക്കുറയ്ക്കുകയായിരുന്നു.
മൊത്തം എണ്ണ ഇറക്കുമതി 5 ശതമാനം ഇടിഞ്ഞ് പ്രതിദിനം 4.35 മില്ല്യണ്‍ ബാരലായിട്ടുണ്ട്. ഇതോടെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 23 ശതമാനം കുറഞ്ഞ് 1.47 മില്യണ്‍ ബാരലായി.
ചൈനയിലേയ്ക്കുള്ള റഷ്യയുടെ എണ്ണ കയറ്റുമതി അതേസമയം പ്രതിദിനം 1.4 മില്യണ്‍ ബാരലായി വര്‍ദ്ധിച്ചിട്ടുണ്ട്. മുന്‍ മാസത്തില്‍ ഇത് 1.3 മില്യണ്‍ ബാരലായിരുന്നു.
ഇന്ത്യന്‍ സ്റ്റേറ്റ് റിഫൈനറികള്‍ ഓഗസ്റ്റില്‍ പ്രതിദിനം 852,000 ബാരല്‍ റഷ്യന്‍ എണ്ണ ഉപയോഗിച്ചപ്പോള്‍ സ്വകാര്യ മേഖല റിഫൈനറികള്‍ ഉപയോഗിച്ചത് 617000 ബാരലാണ്. യഥാക്രമം 30 ശതമാനവും 13 ശതമാനവും കുറവ്.
ഇന്ത്യന്‍ റിഫൈനറികളിലെ അറ്റകുറ്റ പണികളും ലഭ്യതക്കുറവുമാണ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറച്ചത്. ഇറക്കുമതി ഹ്രസ്വകാലത്തില്‍ കുറഞ്ഞിരിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.പറയുന്നു. റഷ്യന്‍ വിതരണത്തിലെ ഇടിവിന്റെ ഗുണഭോക്താവ് പ്രധാനമായും സൗദി അറേബ്യയാണ്,
സൗദി അറേബ്യ ഓഗസ്റ്റില്‍ ഇന്ത്യന്‍ റിഫൈനറികളിലേക്ക് പ്രതിദിനം 820,000 ബാരല്‍ ഒഴുക്കി. ഇതോടെ ഇന്ത്യന്‍ ക്രൂഡ് വിപണിയില്‍ സൗദി അറേബ്യയുടെ വിഹിതം 19 ശതമാനമായി. ജൂലൈയിലിത് 11 ശതമാനമായിരുന്നു.
ഇറാഖ് 20 ശതമാനം,യുഎഇ 6 ശതമാനം, അമേരിക്ക 5 ശതമാനം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ പങ്ക്.