Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വിന്‍ഡ്ഫാള്‍ നികുതി വര്‍ദ്ധന: ഇന്ധന ഓഹരികള്‍ ഇടിവ് നേരിട്ടു

ന്യൂഡല്‍ഹി: വിന്‍ഡ്ഫാള്‍ നികുതി സെപ്തംബര്‍ 1 ന്‌ ഏകദേശം ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ധന ഓഹരികള്‍ 3 ശതമാനം വരെ ഇടിവ് നേരിട്ടു. വിമാന ഇന്ധനത്തിനുമേവുള്ള തീരുവ ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. തുടര്‍ന്ന് ഒഎന്‍ജിസി 2.2 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 1.5 ശതമാനവും ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് 3.3 ശതമാനവും മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് 1.5 ശതമാനവും ഓയില്‍ ഇന്ത്യ 0.5 ശതമാനവും ഇടിവ് നേരിടുകയായിരുന്നു.

എണ്ണ വിപണന കമ്പനി ഓഹരികള്‍ അതേസമയം നേട്ടത്തിലായി. എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവ ഒരു ശതമാനം വീതമാണ് ഉയര്‍ന്നത്. ഡീസല്‍ കയറ്റുമതിയ്ക്കുള്ള വിന്‍ഡ്ഫാള്‍ ലാഭ നികുതി 7 രൂപയില്‍ നിന്നും 13.5 രൂപയാക്കിയും ജെറ്റ് ഇന്ധനത്തിന് മേല്‍ 9 രൂപയാക്കിയുമാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.

വിമാന ഇന്ധന കയറ്റുമതി തീരുവ 2 രൂപയില്‍ നിന്നും 9 രൂപയാക്കി ഉയര്‍ത്താനും തയ്യാറായി. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്മേലുള്ള നികുതി 13,000 രൂപയില്‍ നിന്നും 13,300 രൂപയാക്കിയിട്ടുണ്ട്.കയറ്റുമതി രാജ്യങ്ങള്‍ ഉത്പാദനം വെട്ടിച്ചുരുക്കുന്നതോടെ എണ്ണവില വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ്് സര്‍ക്കാര്‍ ലെവി വര്‍ധിപ്പിച്ചത്.

X
Top