ന്യൂഡല്‍ഹി: എക്‌സ് ബോണസാകുന്ന ആര്‍ഇസി ലിമിറ്റഡ് ഓഹരി ബുധനാഴ്ച 2 ശതമാനത്തിലധികം ഉയര്‍ന്നു. നിലവില്‍ 105.10 രൂപയിലാണ് ഓഹരിയുള്ളത്. ബോണസ് ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതി ഓഗസറ്റ് 18 വ്യാഴാഴ്ചയാണ്. 1:3 എന്ന അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ നല്‍കുന്നത്.
ഇതിനായി 658.3 കോടി രൂപയുടെ കാഷ് റിസര്‍വ് ഉപയോഗപ്പെടുത്തും. മൊത്തം 65.83 കോടി ഓഹരികളാണ് കമ്പനി വിതരണം ചെയ്യുന്നത്.. 10 രൂപ മുഖവിലയുള്ള മൂന്ന് ഓഹരികള്‍ക്ക് 1 ബോണസ് എന്ന കണക്കിലായിരിക്കും വിതരണം.
കമ്പനിയുടെ ഏകീകൃത അറ്റാദായം ജൂണിലവസാനിച്ച പാദത്തില്‍ 2,268.6 രൂപയായി വര്‍ധിച്ചിരുന്നു. മുന്‍ വര്‍ഷത്തിലെ സമാന പാദത്തില്‍ ഇത് 2,454 രൂപയായിരുന്നു. അതേസമയം മൊത്ത വരുമാനം ജൂണിലവസാനിച്ച പാദത്തില്‍ 9,506 കോടി രൂപയായി കുറഞ്ഞു.
വൈദ്യുതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നവരത്‌ന കമ്പനിയാണ് ആര്‍ഇസി ലിമിറ്റഡ്. വിദേശ വായ്പകള്‍, ബോണ്ടുകള്‍, ടേം ലോണുകള്‍ ,വിവിധ മെച്യൂരിറ്റികളുടെ മാര്‍ക്കറ്റ് വായ്പകള്‍ എന്നിവ ഉപയോഗിച്ച് കമ്പനി ബിസിനസ്സിന് ഫണ്ടുകള്‍ നല്‍കി വരുന്നു. വലിയ ഇന്‍ഫ്രാ, പവര്‍ പ്രോജക്റ്റുകള്‍ക്ക് ഇവര്‍ധനസഹായം നല്‍കുന്നു.