മുംബൈ: ഈയാഴ്ച എക്‌സ് റൈറ്റ്‌സാകുന്ന ഓഹരികളാണ് മെര്‍ക്യുറി മെറ്റല്‍സ് ലിമിറ്റഡും കെസിഎല്‍ ഇന്‍ഫ്രാ പ്രൊജക്ട് ലിമിറ്റഡും.അവകാശ ഓഹരി വിതരണത്തിനായി ഇരു കമ്പനികളും റെക്കോര്‍ഡ് തീയതികള്‍ നിശ്ചയിച്ചിരിക്കുന്നത് യഥാക്രമം ഓഗസ്റ്റ് 4,5 ആണ്. അതുകൊണ്ടു തന്നെ മെര്‍ക്യുറി ലിമിറ്റഡ് ഓഗസ്റ്റ് 3നും കെസിഎല്‍ ഇന്‍ഫ്രാ പ്രൊജക്ട് ഓഹസ്റ്റ് 4 നും എക്‌സ് റൈറ്റ്‌സാകും. റെക്കോര്‍ഡ് തീയതിയ്ക്ക് ഒരു ദിവസം മുന്‍പാണ് ഓഹരികള്‍ എക്‌സ് റൈറ്റ്‌സാകുക. ഈ തീയതിയിലും അതിനു ശേഷവും വാങ്ങുന്ന ഓഹരികള്‍ക്ക് അവകാശ ഓഹരികള്‍ ലഭ്യമാകില്ല.
മെര്‍ക്യുറി മെറ്റല്‍സ് ലിമിറ്റഡ്
1 രൂപ മുഖവിലയുള്ള 15,99,14,584 എണ്ണം അവകാശ ഓഹരികളാണ് കമ്പനി വിതരണം ചെയ്യുക. 2 രൂപ പ്രീമിയമുള്‍പ്പടെ 3 രൂപയായിരിക്കും വില. കൈവശം വച്ചിരിക്കുന്ന ഓരോ ഓഹരിയ്ക്കും 23 അവകാശ ഓഹരികള്‍ ലഭ്യമാകും. മൊത്തം 4797.44 ലക്ഷം രൂപയുടെ അവകാശ ഓഹരികളാണ് വിതരണം ചെയ്യുക.
കഴിഞ്ഞവര്‍ഷം 346.49 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം നല്‍കിയ ഓഹരിയാണ് മെര്‍ക്യുറി മെറ്റല്‍സ് ലിമിറ്റഡിന്റേത്. 2022 ല്‍ മാത്രം 247.06 ശതമാനം ഉയരാന്‍ ഓഹരിയ്ക്കായി. കഴിഞ്ഞ മാസത്തിലെ ഓഹരിയുടെ മള്‍ട്ടിബാഗര്‍ നേട്ടം 116.23 ശതമാനമാണ്. ആറുമാസത്തില്‍ 213.73 ശതമാനം ഉയരാനും ഓഹരിയ്ക്കായി. നിലവില്‍ 8.26 രൂപയാണ് ഓഹരിവില.
കെസിഎല്‍ ഇന്‍ഫ്രാ പ്രൊജക്ട് ലിമിറ്റഡ്
2 രൂപ മുഖവിലയുള്ള 23,69,79,000 എണ്ണം അവകാശ ഓഹരികളാണ് വിതരണം ചെയ്യുക. 48 കോടി രൂപയുടെ അത്രയും അവകാശ ഓഹരികളാണ് ഇത്. 2രൂപയായിരിക്കും വില. ഇതില്‍ 0.50 രൂപ അപേക്ഷയോടൊപ്പവും ബാക്കി തുക വിതരണ ഘട്ടത്തിലും നല്‍കണം.
ഓഗസ്റ്റ് 5 ആണ് റെക്കോര്‍ഡ് തീയതി. ഓഗസ്റ്റ് 22 ന് ആരംഭിച്ച് 31 വരെ നീളുന്ന ദിവസങ്ങളിലാണ് വിതരണം നടക്കുക.