2030 ഓടെ ഇന്ത്യ നൈപുണ്യശേഷിയുടെ ആഗോള കേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഒരു ആഗോള നിര്‍മാണ കേന്ദ്രമായി മാറുന്നതായി ഗോയല്‍ഗ്രാമീണ തൊഴിലാളികളുടെ വേതനത്തിൽ കേരളം നമ്പർ വൺഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.8 ശതമാനമായി നിലനിര്‍ത്തി എസ് ആന്റ് പിനവംബറില്‍ പണപ്പെരുപ്പം കുറയുമെന്ന് റിപ്പോര്‍ട്ട്

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ കുത്തനെ ഇടിവ്

മുംബൈ: കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ കുത്തനെ ഇടിവ്. 2.39 ലക്ഷം കോടി രൂപയായിരുന്നു ഒക്ടോബറില്‍ നിക്ഷേപമായെത്തിയതെങ്കില്‍ നവംബറില്‍ 60,363 കോടിയിലൊതുങ്ങി. 75 ശതമാനമാണ് ഇടിവ്.

ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്കുള്ള നിക്ഷേപത്തില്‍ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ 41,886 കോടി രൂപയായിരുന്നു നിക്ഷേപമെങ്കില്‍ നവംബറില്‍ 35,943 കോടിയായി.

ഇക്വിറ്റി വിഭാഗത്തിലെ നിക്ഷേപ വരവില്‍ സെക്ടറല്‍-തീമാറ്റിക് ഫണ്ടുകളിലാണ് കൂടുതല്‍. നവംബറില്‍ 7,657 കോടിയുടെ നിക്ഷേപം ഈ വിഭാഗങ്ങളിലെ ഫണ്ടുകളിലെത്തി. ഒക്ടോബറിലാകട്ടെ 12,278 കോടി രൂപയായിരുന്നു നിക്ഷേപമായെത്തിയത്.

ഫ്ളക്സി ക്യാപ് ഫണ്ടുകളില്‍ നവംബറില്‍ 5,084 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. മിഡ് ക്യാപില്‍ 4,883 കോടിയും സ്മോള്‍ ക്യാപില്‍ 4,111 കോടിയും ടാക്സ് സേവിങ്(ഇഎല്‍എസ്‌എസ്), ഫോക്കസ്ഡ് ഫണ്ടുകളില്‍ 618 കോടിയും നിക്ഷേപമെത്തി.

പ്രതിമാസ കണക്ക് താരതമ്യം ചെയ്യുകയാണെങ്കില്‍ ടാക്സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപത്തില്‍ 61 ശതമാനമാണ് വർധന. സ്മോള്‍ ക്യാപിലാകട്ടെ 9 ശതമാനവും. ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകളിലെ നിക്ഷേപത്തിലാണ് കൂടുതല്‍ ഇടിവുണ്ടായത്. 60 ശതമാനം. സെക്ടറല്‍-തീമാറ്റിക് വിഭാഗത്തിലും 38 ശതമാനവും കുറവ് രേഖപ്പെടുത്തി.

കനത്ത ഇടിവ് ഡെറ്റ് ഫണ്ടുകളില്‍
ഡെറ്റ് വിഭാഗത്തിലെ നിക്ഷേപത്തില്‍ 92 ശതമാനം ഇടിവാണുണ്ടായത്. ഒക്ടോബറില്‍ 1.57 ലക്ഷം കോടി രൂപ നിക്ഷേപമായെത്തിയപ്പോള്‍ നവംബറില്‍ 12,915 കോടിയായി താഴ്ന്നു. ബാങ്കിലെ സേവിങ്സ് അക്കൗണ്ടിന് സമാനമായി കരുതുന്ന ലിക്വിഡ് ഫണ്ടുകളില്‍ വൻതോതില്‍ പിൻവലിക്കല്‍ പ്രകടമായി.

ഒക്ടോബറിലെ അറ്റ നിക്ഷേപം 83,863 കോടി രൂപയായിരുന്നു. അതേസമയം, നവംബറില്‍ 1,778 കോടിയുടെ നിക്ഷേപം പുറത്തേക്കൊഴുകുകയാണുണ്ടയത്.

ഹൈബ്രിഡ് വിഭാഗത്തിലാണെങ്കില്‍ ഒക്ടോബറിലെ 16,863 കോടിയെ അപേക്ഷിച്ച്‌ നവംബറില്‍ നിക്ഷേപം 4,123 കോടിയിലൊതുങ്ങി. 76 ശതമാനമാണ് ഇടിവ്. മള്‍ട്ടി അസറ്റ് അലോക്കേഷൻ ഫണ്ടുകളില്‍ നവംബറില്‍ 2,443 കോടി രൂപ നിക്ഷേപമായെത്തി. ഒക്ടോബറില്‍ 3,796 കോടി രൂപയായിരുന്നു.

മൊത്തം ആസ്തി
മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി(എ.യു.എം)യില്‍ ഒരു ശതമാനം വർധന മാത്രമാണ് നവംബറിലുണ്ടായത്.

നവംബർ 30 വരെയുള്ള കണക്ക് പ്രകാരം മൊത്തം ആസ്തി 67.81 ലക്ഷം കോടിയായി. ഒക്ടോബറിലാകട്ടെ 66.98 ലക്ഷം കോടിയായിരുന്നു മൊത്തം ആസ്തി.

18 എൻഎഫ്‌ഒകളിലൂടെ നവംബറില്‍ മ്യൂച്വല്‍ ഫണ്ട് കമ്ബനികള്‍ 4,052 കോടി രൂപയാണ് സമാഹരിച്ചത്.

സെക്ടറല്‍-തീമാറ്റിക് ഫണ്ടുകളിലെ എൻഎഫ്‌ഒയിലെത്തിയത് 2,751 കോടി രൂപയും. ഈ വിഭാഗത്തില്‍ മൂന്ന് എൻഎഫ്‌ഒയാണ് ഉണ്ടായിരുന്നത്.

X
Top