മുംബൈ: ആരോഗ്യപരമായ കാരണങ്ങളാൽ ശേഖർ ബജാജ് കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനം രാജിവച്ചതായി ബജാജ് ഓട്ടോ കഴിഞ്ഞ ദിവസം അറിയിച്ചു. രാജി 2022 ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. 1994 മുതൽ ബജാജ് ഇലക്ട്രിക്കൽസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു ശേഖർ ബജാജ്.