സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഷെൽ സിഇഒ അടുത്ത വർഷം രാജിവെക്കുമെന്ന് റിപ്പോർട്ട്

ഡൽഹി: കമ്പനിയിലെ 40 വർഷത്തെ പ്രവർത്തനത്തിന് ശേഷം 2023 ൽ സ്ഥാനമൊഴിയാൻ തയ്യാറെടുക്കുന്ന സിഇഒ ബെൻ വാൻ ബ്യൂർഡന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ഷെൽ നടപടികൾ ആരംഭിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സിഇഒ സ്ഥാനാർത്ഥികളെ കമ്പനി ഷോർട്ട്‌ലിസ്റ്റ് ചെയ്തതായി മാധ്യമ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

64-കാരനായ ബെൻ വാൻ ബ്യൂർഡൻ കമ്പനിയെ അതിന്റെ ഏറ്റവും പ്രതികൂലമായ സമയങ്ങളിലും മികച്ച രീതിയിൽ നയിച്ച വ്യക്തിയാണ്. 2014-ൽ ആരംഭിച്ച സിഇഒ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ചുമതയിലെ ആദ്യത്തെ വലിയ നീക്കം എതിരാളിയായ ബിജി ഗ്രൂപ്പിന്റെ ഏറ്റെടുക്കലായിരുന്നു. 50 ബില്യൺ ഡോളറിനടുത്ത് മൂല്യമുള്ള ഒരു ഇടപാടിലൂടെയായിരുന്നു നിർദിഷ്ട ഏറ്റെടുക്കൽ.

ഇത് എണ്ണ വിലയിടിവിന്റെ സമയത്ത് കമ്പനിയുടെ ലാഭത്തെ ബാധിച്ചെങ്കിലും ഇന്ന് വലിയ ലാഭവിഹിതം നൽകുന്നു. അതേപോലെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറാനും, 2050-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാനുമുള്ള കമ്പനിയുടെ പദ്ധതിയുടെ ശില്പിയും ഇദേഹമാണ്.

X
Top