സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

10000 ഇവി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ ഷെൽ ഇന്ത്യ

മുംബൈ: ഷെൽ ഇന്ത്യ രാജ്യത്ത് 1200 ഇന്ധന റീട്ടെയിൽ ഔട്ട്‌ലെറ്റുകളും 10,000 ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകളും സ്ഥാപിക്കുമെന്ന് കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഷെൽ ഗ്രൂപ്പിന്റെ ആഗോള തന്ത്രത്തിന്റെയും മൊബിലിറ്റി ബിസിനസിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിന്റെയും ഭാഗമായാണ് രാജ്യത്ത് 10000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതെന്ന് ഷെൽ മൊബിലിറ്റി സീനിയർ വിപി അമർ അഡെൽ പറഞ്ഞു.

ഷെൽ അതിന്റെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജറുകൾ, ഫോർ വീലർ, ടു വീലർ സെഗ്‌മെന്റുകൾക്കായി ഇന്ന് ബെംഗളൂരുവിൽ അവതരിപ്പിച്ചു. ഇരുചക്രവാഹനങ്ങൾക്കുള്ള ചാർജറുകൾ പുറത്തിറക്കുന്ന ഷെല്ലിന്റെ ആദ്യ വിപണിയാണ് ഇന്ത്യ.

ഇന്ധന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഓഫീസുകൾ, മാളുകൾ, താമസസ്ഥലങ്ങൾ എന്നിവയിലുടനീളം 2030-ഓടെ 10,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നു. 2025ഓടെ ആഗോളതലത്തിൽ 500,000 ചാർജ് പോയിന്റുകൾ പ്രവർത്തിപ്പിക്കാനാണ് ഷെൽ ലക്ഷ്യമിടുന്നത്.

നിലവിൽ ഷെല്ലിന് എട്ട് സംസ്ഥാനങ്ങളിലായി 330-ലധികം ഇന്ധന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉണ്ട്. കമ്പനി ഇത് 1200 ആയി വികസിപ്പിക്കാൻ ഒരുങ്ങുകയാണ്. ഷെൽ റീചാർജ് ചാർജറുകളിലെ പവർ 100% ഗ്രീൻ എനർജിയാണെന്നും. ലോഞ്ചിന്റെ ആദ്യ ഘട്ടത്തിൽ ബെംഗളൂരുവിലെ ഇന്ധന സ്റ്റേഷനുകളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും കമ്പനി പറഞ്ഞു.

കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, അസം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിലവിലുള്ള റീട്ടെയിൽ മാർക്കറ്റുകൾക്കപ്പുറം ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.

X
Top