Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ശിൽപ മെഡികെയറിന്റെ ഹെപ്പറ്റൈറ്റിസ് മരുന്നിന് താൽക്കാലിക അനുമതി

മുംബൈ: കമ്പനിയുടെ ടെനോഫോവിർ ആല്ഫെനമായിഡ് ടാബ്‌ലെറ്റുകൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (USFDA) താൽക്കാലിക അനുമതി ലഭിച്ചതായി ഫാർമസ്യൂട്ടിക്കൽ കമ്പനി അറിയിച്ചു. ഇതിനായി എൻഡ്‌എ എൻസിഇ -1 ‘ഫസ്റ്റ് ടു ഫയൽ’ സമർപ്പണമായാണ് ഫയൽ ചെയ്തതെന്ന് ശിൽപ മെഡികെയർ പറഞ്ഞു.

കമ്പനിയുടെ ടെനോഫോവിർ ആല്ഫെനമായിഡ് ഗുളികകൾ ഗിലെയാദ് സയൻസസിന്റെ റഫറൻസ് ലിസ്‌റ്റഡ് മരുന്നായ (RLD) വെംലിഡി ഗുളികകൾക്ക് തുല്യമാണ്. കരൾ രോഗമുള്ള മുതിർന്നവരിൽ വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി വൈറസ് അണുബാധയുടെ ചികിത്സയ്ക്കായി ആണ് ടെനോഫോവിർ അലഫെനാമൈഡ് ഉപയോഗിക്കുന്നത്.

ഈ ടാബ്‌ലെറ്റുകൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിൽ 498.14 ദശലക്ഷം ഡോളറിന്റെ വിൽപ്പനയുള്ളതായി ഡാറ്റ കാണിക്കുന്നു. എപിഐ, ഫോർമുലേഷൻ എന്നിവ നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഒരു ആഗോള ബ്രാൻഡാണ് ശിൽപ മെഡികെയർ. വെള്ളിയാഴ്ച ശിൽപ മെഡികെയറിന്റെ ഓഹരികൾ 0.20 ശതമാനം ഇടിഞ്ഞ് 387.25 രൂപയിലെത്തിയിരുന്നു.

X
Top