Alt Image
ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചത് 5,39,042 വീടുകൾ; 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രിഅതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടരുമെന്ന് ബജറ്റ് പ്രഖ്യാപനം; തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ സഹായം തേടുമെന്ന് മന്ത്രികേരളം ടേക്ക് ഓഫിന് തയ്യാറെന്ന് സംസ്ഥാന ബജറ്റ്വയനാട് പുനരധിവാസം; 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രികെഎസ്ആര്‍ടിസിക്ക് ബജറ്റിൽ 178.98 കോടി; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി

കപ്പല്‍ അറ്റകുറ്റപ്പണി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായി കൈകോര്‍ത്ത് ദീന്‍ദയാല്‍ പോര്‍ട്ട് അതോറിറ്റി

ഗുജറാത്തിലെ ദീന്‍ദയാല്‍ പോര്‍ട്ട് അതോറിറ്റിയുമായി (ഡി.പി.എ) 1,750 കോടി രൂപയുടെ പദ്ധതിക്കായി കൈകോര്‍ത്ത് രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്.

ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് കപ്പല്‍ നിര്‍മാണ ഹബ് സ്ഥാപിക്കാനായാണ് സഹകരണമെന്ന് ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഡി.പി.എ ചെയര്‍മാന്‍ സുശില്‍ കുമാര്‍ സിംഗ് വ്യക്തമാക്കി. കണ്ട്‌ല തുറമുഖത്തിന്റെ മേല്‍നോട്ടക്കാരാണ് ഡി.പി.എ

പ്രതിവര്‍ഷ ശേഷി 32 കപ്പലുകള്‍
ദേവിഭൂമി ദ്വാരക ജില്ലയില്‍ ഔട്ട്ഫിറ്റിംഗ് ജെട്ടിക്കും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 700 കോടി രൂപ ഡി.പി.എ മുതല്‍മുടക്കും. സാഗര്‍മാല പദ്ധതിവഴിയാണ് 700 കോടി രൂപയില്‍ 50 ശതമാനവും കണ്ടെത്തുക. അതേസമയം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 1,050 കോടി രൂപ ചെലവില്‍ രണ്ട് ഫ്‌ളോട്ടിംഗ് ഡോക്കുകള്‍ ഇവിടെ സ്ഥാപിക്കും.

പുതിയ കരാര്‍ പ്രകാരം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വടിനാറിലെ പുതിയ സൗകര്യത്തില്‍ കപ്പല്‍ അറ്റകുറ്റ പണികള്‍ നടത്തും. ഇതിനായി നിശ്ചിത ലീസ് വാടകയും റോല്‍റ്റിയും ഡി.പി.എയ്ക്ക് നല്‍കും.

പ്രതിവര്‍ഷം 32 കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഇതിന് ശേഷിയുണ്ടാകും. ഇതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (DPR) കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.

രാജ്യത്തെ കപ്പല്‍ മേഖലയിലെ മുന്നേറ്റം
2022-23ല്‍ 439 കപ്പലുകളുടെ അറ്റകുറ്റപ്പണിയാണ് രാജ്യത്ത് നടത്തിയത്. ഇതില്‍ 180 എണ്ണം സ്വകാര്യ സ്ഥാപനങ്ങളും 108 എണ്ണം പൊതുമേഖല സ്ഥാപനങ്ങളും നിര്‍വഹിച്ചു. 105 എണ്ണവും അറ്റകുറ്റപ്പണി നടത്തിയത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ്.

ഇതു വഴി 549.26 കോടി രൂപയുടെ വരുമാനവും ലഭിച്ചു. ഗോവ ഷിപ്പ്‌യാര്‍ഡ് 44 ഷിപ്പുകളും ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയറിംഗ് 13 കപ്പലുകളും അറ്റകുറ്റപ്പണി നടത്തി.

രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 1,25,000 ഡെഡ് വെയിറ്റ് ടണേജ് വരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. 1982 മുതല്‍ കപ്പല്‍ അറ്റകുറ്റപ്പണി സേവനരംഗത്ത് സജീവമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്.

ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡ് (80,000 DWT), ഗോവ ഷിപ്പ്‌യാര്‍ഡ് (4,500 DWT) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ കൈവശം നിലവില്‍ 22,500 കോടി രൂപയുടെ ഓര്‍ഡറുകളാണുള്ളത്. 2020ല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഏറ്റെടുത്ത ഉഡുപ്പി ഷിപ്പ്‌യാര്‍ഡിന്റെ കൈവശം 2,000 കോടി രൂപയുടെ ഓര്‍ഡറുകളുമുണ്ട്.

X
Top