ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

ഒക്ടോബര്‍ ആദ്യവാരം വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പലെത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഒക്ടോബര് ആദ്യവാരം ആദ്യകപ്പലെത്തും. തുറമുഖ നിര്മ്മാണത്തിന് വേണ്ട ക്രെയിനുകളുമായുള്ള കപ്പല് ചൈനയില് നിന്ന് പുറപ്പെട്ടതായി അദാനി പോര്ട്ട്സ് അറിയിച്ചു.

മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പങ്കെടുക്കുന്ന വലിയ പരിപാടിയായി കപ്പലിന്റെ വരവ് ആഘോഷമാക്കാനുള്ള ആലോചനയിലാണ് സംസ്ഥാന സര്ക്കാര്.

മൂന്ന് സെമി ഓട്ടോമാറ്റിക്ക് ക്രെയിനുകളുമായി കപ്പല് ചൈനയിലെ ഷാങ്ഹായി ഷെന്ഹുവാ തുറമുഖത്ത് നിന്ന് പുറപ്പെട്ട് കഴിഞ്ഞു. ഒക്ടോബര് ആദ്യ വാരം കപ്പല് വിഴിഞ്ഞത്ത് എത്തുമെന്നാണ് അദാനി പോര്ട്ട്സ് വ്യക്തമാക്കുന്നത്.

എന്നാല് കാലാവസ്ഥ അടക്കമുള്ള മറ്റ് തടസ്സങ്ങള് ഉണ്ടായില്ലെങ്കില് സെപ്റ്റംബര്29ന് കപ്പല് വിഴിഞ്ഞത്ത് എത്തുമെന്നാണ് തുറമുഖ വകുപ്പ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞത്ത് ആദ്യമായി കപ്പല് അടുക്കുന്നത് വലിയ ആഘോഷമാക്കാനാണ് സര്ക്കാര് ആലോചിക്കുന്നത്.

ഇന്ത്യന് സമുദ്രമേഖലയിലേക്ക് കപ്പല് പ്രവേശിക്കുന്നതോടെ മാത്രമേ വിഴിഞ്ഞത്ത് എന്ന് എത്തുമെന്ന കാര്യത്തില് അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. കേന്ദ്രമന്ത്രിയുടെ സമയവും പരിഗണിക്കേണ്ടി വരും.

100 മീറ്റര് ഉയരവും 60 മീറ്റര് കടലിലേക്ക് തള്ളി നില്ക്കുകയും ചെയ്യുന്ന 5600 ടണ് ഭാരമുള്ള ഒരു സൂപ്പര് പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റര് ഉയരമുള്ള രണ്ട് ഷോര് ക്രെയിനുകളുമാണ് കപ്പലില് എത്തിക്കുന്നത്.

300 മീറ്റര് നീളമുള്ള കപ്പല് നങ്കൂരമിടുന്നതിന് നിലവിലെ ബെര്ത്ത് സജ്ജമാണ്. 400 മീറ്റര് ബെര്ത്ത് ഇതിനോടകം പൂര്ത്തിയായിട്ടുണ്ട്. 2400 മീറ്റര് പുലിമുട്ട് നിര്മ്മാണവും പൂര്ത്തിയായിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് 600 മീറ്റര് ബ്രേക്ക് വാട്ടര് നിര്മ്മാണം മാത്രമാണ്.

ക്രെയിന് എത്തിയ ശേഷം ബെര്ത്തില് ഉറപ്പിക്കും. യാര്ഡിലെത്തുന്ന കപ്പലില് നിന്ന് കണ്ടെയ്നറുകള് ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് ഈ ക്രെയിനുകള് ഉപയോഗിച്ചാണ്.

X
Top