ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഷിപ്പിംഗ് കമ്പനി ഓഹരിയില്‍ സമ്മിശ്ര പ്രതികരണവുമായി അനലിസ്റ്റുകള്‍

മുംബൈ: മള്‍ട്ടിബാഗര്‍ കപ്പല്‍ നിര്‍മ്മാണ കമ്പനിയായ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡിന്റെ ഓഹരികള്‍ അമിത വില്‍പന ഘട്ടത്തിലാണ്. ആര്‍ എസ് ഐ 80.7 ല്‍ നില്‍ക്കുന്നു. ജൂണ്‍ 8 ന് ബിഎസ്ഇയില്‍ ലാര്‍ജ് ക്യാപ് ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1080 രൂപയിലെത്തി.

തിങ്കളാഴ്ച 1.02 ശതമാനം ഉയര്‍ന്ന ഓഹരി 1045.50 രൂപയിലാണ് ക്ലോസ് ചെയ്തത്. സാങ്കേതികതയുടെ കാര്യത്തില്‍, മസഗോണ്‍ ഡോക്ക് സ്റ്റോക്കിന്റെ് ഒരു വര്‍ഷത്തെ ബീറ്റ 1.5 ആണ്. ഇത് ഉയര്‍ന്ന ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്നു.

ഓഹരികള്‍ 5 ദിവസം, 20 ദിവസം, 50 ദിവസം, 100 ദിവസം, 200 ദിവസം ചലന ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് 1231 രൂപ ലക്ഷ്യവില നിശ്ചയിക്കുമ്പോള്‍ ഐസിഐസിഐ സെക്യൂരിറ്റീസ് വില്‍ക്കാനാണ് നിര്‍ദ്ദേശിക്കുന്നത്.

1079 രൂപയില്‍ ശക്തമായ പ്രതിരോധമാണ് ഓഹരിയ്ക്കുള്ളതെന്ന് ടിപ്‌സ്2ട്രേഡിലെ അഭിജീത് പറഞ്ഞു. 998 രൂപയിലാണ് സപ്പോര്‍ട്ട്. ഓഹരി അമിത വാങ്ങല്‍ ഘട്ടത്തിലാണെന്ന് അഭിജീത് ഓര്‍മ്മിപ്പിച്ചു.

X
Top