ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

32 മില്യൺ ഡോളറിന്റെ ഫണ്ടിങ്ങോടെ യൂണികോണായി മാറി ഷിപ്പ്റോക്കറ്റ്

ഡൽഹി: ലോജിസ്റ്റിക് അഗ്രഗേറ്ററായ ഷിപ്പ്റോക്കറ്റ് നിലവിലുള്ള നിക്ഷേപകരായ സിംഗപ്പൂരിലെ ടെമാസെക്, ലൈറ്റ്‌ട്രോക്ക് ഇന്ത്യ എന്നിവയിൽ നിന്ന് 259 കോടി രൂപയുടെ (32 മില്യൺ ഡോളർ) ധനസമാഹരണം നടത്തിയതായി ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിൽ നിന്നുള്ള ഏറ്റവും പുതിയ റെഗുലേറ്ററി രേഖകൾ കാണിക്കുന്നു.

ഈ ധന സമാഹരണത്തോടെ കമ്പനി യൂണികോൺ ക്ലബ്ബിലേക്ക് പ്രവേശിച്ചു. 1 ബില്യൺ ഡോളറോ അതിൽ കൂടുതലോ മൂല്യമുള്ള സ്റ്റാർട്ടപ്പുകളെയാണ് യൂണികോൺ എന്ന് വിളിക്കുന്നത്. കമ്പനിയുടെ നിലവിലെ മൂല്യം ഏകദേശം 1.3 ബില്യൺ ഡോളറാണ്.

ഡിസംബറിൽ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ, ടെമാസെക്, ലൈറ്റ്‌ട്രോക്ക് എന്നിവയുടെ നേതൃത്വത്തിൽ 185 മില്യൺ ഡോളർ സമാഹരിച്ചതിന് ശേഷം ഷിപ്പ്‌റോക്കറ്റിന്റെ മൂല്യം 950 മില്യൺ ഡോളറിലെത്തിയിരുന്നു.

ഏറ്റവും പുതിയ നിക്ഷേപത്തെത്തുടർന്ന്, ഷിപ്പ്റോക്കറ്റിലെ ടെമാസെക്കിന്റെ ഷെയർഹോൾഡിംഗ് 5.75% ആയും ലൈറ്റ്‌ട്രോക്കിന്റെ ഓഹരി പങ്കാളിത്തം 4.79% ആയും ഉയരുമെന്ന് രേഖകൾ കാണിക്കുന്നു. ബെർട്ടൽസ്മാൻ ഇന്ത്യ, മാർച്ച് ക്യാപിറ്റൽ പാർട്ണേഴ്സ്, മൂർ സ്ട്രാറ്റജിക് വെഞ്ച്വേഴ്സ്, ഹഡിൽ കളക്ടീവ്, പേപാൽ എന്നിവയാണ് നിലവിലെ റൗണ്ടിലെ മറ്റ് നിക്ഷേപകർ.

X
Top