സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് 111 കോടി രൂപ സമാഹരിച്ചു

മുംബൈ: ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ്, ആഗോള വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളായ ആക്സൽ, ക്വോണ ക്യാപിറ്റൽ എന്നിവയിൽ നിന്ന് 111 കോടി രൂപ സമാഹരിച്ച് ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്.

ടെക് സ്റ്റാക്ക് വർദ്ധിപ്പിക്കുന്നതിനും ടീമിനെ ശക്തിപ്പെടുത്തുന്നതിനും ചെറുകിട, ഇടത്തരം ബിസിനസുകൾക്കുള്ള വായ്പ വിപുലീകരിക്കുന്നതിന് പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഈ ഫണ്ടിംഗ് ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി ബാങ്ക് അറിയിച്ചു. നോയിഡ ആസ്ഥാനമായുള്ള ശിവാലിക് ഒരു അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് മാറിയ ഇന്ത്യയിലെ ആദ്യത്തെ ചെറുകിട ധനകാര്യ ബാങ്കാണ്.

സാമ്പത്തിക സേവന മേഖലയിൽ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള നവീകരണങ്ങളിലും തന്ത്രപരമായ പങ്കാളിത്തത്തിലുമാണ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടർ അൻഷുൽ സ്വാമി പറഞ്ഞു. ഈ നിക്ഷേപം തങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിലുടനീളമുള്ള 46 ശാഖകളിലൂടെയും 21 എക്‌സ്‌ക്ലൂസീവ് ബിസിനസ് കറസ്‌പോണ്ടന്റ് ശാഖകളിലൂടെയും പ്രവർത്തിക്കുന്ന ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്കിന് 5.6 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. ഇത് റീട്ടെയിൽ ബാങ്കിംഗ് ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഈ ഇടപാടിൽ ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഇക്വിറ്റാസ് ക്യാപിറ്റൽ പ്രവർത്തിച്ചു.

X
Top