
മുംബൈ:ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ), പണപ്പെരുപ്പ പ്രവചനം 30 ബേസിസ് പോയിന്റുയര്‍ത്തി 5.4 ശതമാനമാക്കിയതും സിആര്‍ആര്‍ വര്‍ദ്ധിപ്പിച്ച് പണലഭ്യത കുറയ്ക്കാന്‍ ശ്രമിക്കുന്നതും ഇക്വിറ്റി വിപണിയെ പ്രതികൂലമായി ബാധിച്ചു, ജിയോജിത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. അതേസമയം ആഘാതം പരിമിതമാണ്. വ്യാഴാഴ്ചയിലെ യുഎസ് പണപ്പെരുപ്പ ഡാറ്റയും തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന ആഭ്യന്തര പണപ്പെരുപ്പ ഡാറ്റയും ഇനി വിപണിയുടെ ഗതി നിര്‍ണ്ണയിക്കും.
ചാഞ്ചാട്ടം നിറഞ്ഞ ദിനത്തിനാണ് നിഫ്റ്റി സാക്ഷ്യം വഹിച്ചതെന്ന് ബിഎന്‍ബി പാരിബാസ് ഷെയര്‍ഖാന്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജതിന്‍ ഗെഡിയ വിശദീകരിച്ചു.ഇതോടെ ഏകദേശം 80 പോയിന്റ് നഷ്ടത്തില്‍ സൂചിക ക്ലോസ് ചെയ്തു. ബുധനാഴ്ചയിലെ നേട്ടം ആവര്‍ത്തിക്കാന്‍ നിഫ്റ്റിയ്ക്കായില്ല.
തുടര്‍ വാങ്ങല്‍ സംഭവിക്കാത്തതിനാല്‍ 19645-19467 ശ്രേണിയിലായിരുന്നു വ്യാപാരം. 19630-19670 സോണിന് താഴെ വ്യാപാരം നടന്നില്ലെങ്കില്‍ സമ്മര്‍ദ്ദം തുടരും. പ്രതിദിന,മണിക്കൂര്‍ ചാര്‍ട്ടുകളിലെ വേഗത വ്യത്യസ്ത സിഗ്നലുകളാണ് നല്‍കുന്നത്.
അതുകൊണ്ടുതന്നെ ഹ്രസ്വകാല ഏകീകരണം പ്രതീക്ഷിക്കുകയാണ് ഗെഡിയ. പ്രവണത ഇപ്പോള്‍ നെഗറ്റീവാണ്. ഹ്രസ്വകാലത്തില്‍ നിഫ്റ്റി 19100 ലേയ്ക്ക് വീഴാമെന്നും ഗെഡിയ അറിയിക്കുന്നു.