ന്യൂഡല്‍ഹി: മോശം സെപ്തംബര്‍ പാദ പ്രകടനത്തെ തുടര്‍ന്ന് ശ്രീ സിമന്റ്‌സ് ഓഹരി 2 ശതമാനത്തോളം ഇടിവ് നേരിട്ടു. 20,831.10 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്. അറ്റാദായത്തില്‍ 67 ശതമാനത്തിന്റെ കുറവ് വന്നതായി കമ്പനി ഒക്ടോബര്‍ 14 ന് അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം 578 കോടി രൂപയുണ്ടായിരുന്ന അറ്റാദായം 189 കോടി രൂപയായി ചുരുങ്ങുകയായിരുന്നു. തുടര്‍ച്ചയായി 40 ശതമാനത്തിന്റെ നഷ്ടമാണിത്. അതേസമയം വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്ന് 3781 കോടി രൂപയായി.
എന്നാല്‍ തുടര്‍ച്ചയായി നോക്കുമ്പോള്‍ 10 ശതമാനത്തിന്റെ വരുമാന നഷ്ടമാണുണ്ടായിരിക്കുന്നത്. അളവ് വര്‍ദ്ധിപ്പിക്കാനായെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതാണ് ലാഭം കുറച്ചത്.
ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് പറയാനുള്ളത് ചുവടെ.
നിര്‍മല്‍ ബാങ്
23,040 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി ശേഖരിക്കാന്‍ ബ്രോക്കറേജ് പഞ്ഞു. ശേഷി വര്‍ധനവ്, ഭൂമിശാസ്ത്രപരമായ വൈവിദ്യവല്‍ക്കരണം എന്നിവ കാരണം മൊത്തം ഇന്‍ഡസ്ട്രിയെ മറികടക്കുന്ന പ്രകടനം കമ്പനി കാഴ്ചവയ്ക്കുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
മോതിലാല്‍ ഓസ്വാള്‍
21,510 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാണ് മോതിലാല്‍ ഓസ്വാള്‍ നല്‍കുന്നത്.
മോര്‍ഗന്‍ സ്റ്റാന്‍ലി
26,000-28000 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗ് ആഗോള ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നു. വരുന്ന പാദത്തില്‍ കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി കരുതുന്നത്. എന്നാല്‍ 2023/24 ല്‍ ഇബിറ്റ 8/3 ശതമാനം കുറയും.
സിഎല്‍എസ്എ
21,300 രൂപയോട് കൂടിയ അണ്ടര്‍പെര്‍ഫോം റേറ്റിംഗ്.