രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

രാജ്യത്തെ ഏറ്റവും വലിയ എന്‍ബിഎഫ്‌സിയായി മാറി ശ്രീരാം ഫിനാന്‍സ്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ എന്‍ബിഎഫ്‌സി (നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി) ആയി മാറിയിരിക്കയാണ് ശ്രീരാം ഫിനാന്‍സ് ലിമിറ്റഡ്. ഗ്രൂപ്പ്‌ സ്ഥാപനങ്ങളായ ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനിയും ശ്രീരാം സിറ്റി യൂണിയന്‍ ഫിനാന്‍സും ലയിച്ചാണ് ശ്രീരാം ഫിനാന്‍സ് രൂപപ്പെട്ടത്.രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന സാമ്പത്തിക സഹായ സ്ഥാപനമാണ് ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് സര്‍വീസസ്.

അതേസമയം ശ്രീരാം സിറ്റി യൂണിയന്‍ ഫിനാന്‍സാകട്ടെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്ന ദാതാക്കളില്‍ മുന്‍നിരക്കാരാണ്. 40,900 കോടി രൂപയുടെ ആസ്തിയും 1,71,000 കോടി രൂപ മാനേജ്മെന്റിന് കീഴിലുള്ള ആസ്തിയും (എയുഎം) ശ്രീരാം ഫിനാന്‍സിനുണ്ട്.മാത്രമല്ല, വൈവിദ്യമാര്‍ന്ന ഉത്പന്നങ്ങളാണ് മുഖമുദ്ര.

6.7 ദശലക്ഷം ഉപഭോക്താക്കളാണ് കമ്പനിയ്ക്കുള്ളത്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും എംഎസ്എഎഇ മേഖലയിലുള്ളവര്‍ക്കും അത്താണിയാവുക എന്നത് വളര്‍ച്ച തന്ത്രത്തിന്റെ ഭാഗമാകും.രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ എന്‍ബിഎഫ്സി എന്ന നിലയില്‍, വാണിജ്യ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, ഓട്ടോമൊബൈല്‍, വീട്, സ്വര്‍ണ്ണ വായ്പകള്‍, വ്യക്തിഗത, ചെറുകിട ബിസിനസുകള്‍, ഇന്ത്യയിലുടനീളമുള്ള വലിയ സ്ഥിര നിക്ഷേപ ബിസിനസുകള്‍ എന്നിവയ്ക്ക് വായ്പകള്‍ നല്‍കാനും സാധിക്കും.

1.71 ട്രില്യണിലധികം ആസ്തി കൈകാര്യം ചെയ്യുന്ന കമ്പനിയ്ക്ക് 6.7 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളത്.2022 സെപ്റ്റംബര്‍ 30 വരെ, ഏകദേശം 3,600 സൈറ്റുകളിലായി ശാഖകളും ഗ്രാമീണ കേന്ദ്രങ്ങളും ഔട്ട്ലെറ്റുകളും ഉണ്ട്. 57,000-ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നു.

X
Top