മുംബൈ: 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ മാര്‍ച്ച് 28 മുതല്‍ അഗ്രോ കെമിക്കല്‍ കമ്പനിയായ യുപിഎല്ലിന് പകരം എന്‍ബിഎഫ്‌സിയായ ശ്രീറാം ഫിനാന്‍സ് സ്ഥാനം പിടിക്കും.
ആറ് മാസത്തെ ഉയര്‍ന്ന `ഫ്രീ-ഫ്‌ളോട്ട്’ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാം ഫിനാന്‍സിനെ നിഫ്‌റ്റിയില്‍ ഉള്‍പ്പെടുത്തുന്നത്.
കഴിഞ്ഞ ആറ് മാസം കൊണ്ട് യുപിഎല്ലിന്റെ ഓഹരി വില 18 ശതമാനം ഇടിയുകയാണ് ചെയ്‌തത്. അതേ സമയം ശ്രീറാം ഫിനാന്‍സ് ഇക്കാലയളവില്‍ 26 ശതമാനം ഉയര്‍ന്നു.
നിഫ്‌റ്റി നെക്‌സ്റ്റ് 50 സൂചികയില്‍ അദാനി പവര്‍, ഐആര്‍എഫ്‌സി, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ആര്‍ഇസി എന്നിവ സ്ഥാനം പിടിക്കും.
അദാനി വില്‍മാര്‍, മുത്തൂറ്റ് ഫിനാന്‍സ്, പിഐ ഇന്റസ്‌ട്രീസ്, പ്രോക്‌ടര്‍ & ഗ്യാംബ്‌ള്‍, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് നിഫ്‌റ്റി നെക്‌സ്റ്റ് 50 സൂചികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത്.