ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ശ്രീറാം ഗ്രൂപ്പ് ലയനം: ഒക്ടോബർ മുതൽ എസ്ടിഎഫ്‌സിയും എസ്‌സിയുഎഫും ഒരുമിച്ച് പ്രവർത്തിക്കും

മുംബൈ: ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് (എസ്‌ടിഎഫ്‌സി), ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് (എസ്‌സിയുഎഫ്) എന്നിവയുടെ ശാഖകൾ എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കുമായി ഒക്ടോബർ 3 മുതൽ ഒരുമിച്ച് പ്രവർത്തിക്കും. ഒക്ടോബറോടെ എസ്ടിഎഫ്‌സിയുടെ നിർദ്ദിഷ്ട ലയന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) അംഗീകാരം നൽകുമെന്ന് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു.

തങ്ങൾക്ക് എൻ‌സി‌എൽ‌ടിയിൽ നിന്ന് ഓർഡർ ലഭിച്ച് കഴിഞ്ഞാൽ ഉടൻ രജിസ്ട്രാർ ഓഫ് കമ്പനീസിനെ (ആർ‌ഒ‌സി) സമീപിച്ച് ഓർഡർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായും. ഈ ലയനത്തിൽ ഒന്നിലധികം കമ്പനികൾ ഉൾപ്പെടുന്നതിനാൽ പ്രക്രിയ ക്രമത്തിൽ ചെയ്യുമെന്നും ശ്രീറാം ഗ്രൂപ്പ് വൈസ് ചെയർമാനും എംഡിയുമായ ഉമേഷ് രേവങ്കർ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ ശ്രീറാം ഗ്രൂപ്പിന്റെ ബോർഡ് വായ്പാ ഉപസ്ഥാപനങ്ങളായ ശ്രീറാം ക്യാപ്പിറ്റൽ (എസ്‌സി‌എൽ), എസ്‌സി‌യു‌എഫ് എന്നിവയെ എസ്ടിഎഫ്‌സിയുമായി ലയിപ്പിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. ലയനത്തിന് ശേഷം 1.5 ലക്ഷം കോടി രൂപയിലധികം മാനേജ്‌മെന്റിന് കീഴിലുള്ള (എയുഎം) സംയോജിത ആസ്തിയും 3,500-ലധികം ശാഖകളുടെ വിതരണ ശൃംഖലയുമുള്ള സംയുക്ത സ്ഥാപനത്തെ ശ്രീറാം ഫിനാൻസ് എന്നാണ് അറിയപ്പെടുക.

നിർദിഷ്ട സംയോജനത്തിന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) അനുമതി ലഭിച്ചതായി ജൂലൈ 28ന് കമ്പനി അറിയിച്ചിരുന്നു. എൻ‌സി‌എൽ‌ടി ഹിയറിംഗിന്റെ അടുത്ത തീയതിയായ സെപ്റ്റംബർ 22 ന് ലയനത്തിനുള്ള ഉത്തരവ് കോടതി പാസാക്കുമെന്നും. മറ്റെല്ലാ അനുമതികളും ഇതിനകം ലഭിച്ചിട്ടുണ്ടെന്നും രേവങ്കർ പറഞ്ഞു.

X
Top