ചെന്നൈ: ടിവിഎസ് മൊബിലിറ്റിയുടെ ഉപസ്ഥാപനമായ എസ്ഐ എയർ സ്പ്രിംഗ്സ്, സസ്പെൻഷൻ സംവിധാനങ്ങൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ബൊലോഗ്നീസ് ഗ്രൂപ്പായ റോബർട്ടോ നൂതി ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.
ഹെവി വാഹനങ്ങൾ, ഓട്ടോമോട്ടീവ്, റെയിൽ മേഖലകൾക്കായുള്ള എയർ സ്പ്രിംഗ് സൊല്യൂഷൻസ് രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് എസ്ഐ എയർ സ്പ്രിംഗ്സ്. സസ്പെൻഷൻ സംവിധാനങ്ങൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഒരു ബഹുരാഷ്ട്ര സാന്നിധ്യമുള്ള കമ്പനിയാണ് റോബർട്ടോ നൂതി.
ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ്, ടിവിഎസ് ശ്രീചക്ര ഉൾപ്പടെ ഗ്രൂപ്പിൻ്റെ ഭാഗമായ മറ്റ് ചില ബിസിനസ്സുകളുമായി ടിവിഎസ് മൊബിലിറ്റിക്ക് യൂറോപ്പിൽ നല്ല സാന്നിധ്യമുണ്ട്. ഏറ്റെടുക്കൽ ഇടപാട് ജൂൺ 28-ന് പൂർത്തിയായി.
നൂതി ഗ്രൂപ്പ് ജനറൽ മാനേജർ ലൂക്ക റൻഡിഗിയേരി പറഞ്ഞു, “പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഈ വിഭാഗത്തിലെ പ്രശസ്തമായ ടിവിഎസ് മൊബിലിറ്റിയുടെ ഭാഗമായിക്കൊണ്ട് ലഭിക്കുന്ന അന്താരാഷ്ട്ര വളർച്ചാ സാധ്യതകളിൽ ഞങ്ങൾ ആവേശഭരിതരാണ്.
എസ്ഐ എയർ സ്പ്രിംഗ്‌സുമായി ചേരുന്നത് അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ ഞങ്ങളെ സഹായിക്കും.”
“ഈ ഏറ്റെടുക്കൽ ഞങ്ങളുടെ ആഗോള വിപുലീകരണ തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുന്നു, ഇത് നൂതി ഗ്രൂപ്പിൻ്റെ പ്രശസ്തമായ സസ്പെൻഷൻ സിസ്റ്റം വൈദഗ്ധ്യവുമായി എയർ സ്പ്രിംഗ് ബിസിനസിലെ ഞങ്ങളുടെ വ്യതിരിക്തമായ കഴിവുകൾ സംയോജിപ്പിക്കാൻ ഞങ്ങളെ സഹായിക്കും,” എസ്ഐ എയർ സ്പ്രിംഗ്സ് ഡയറക്ടർ പി. ശ്രീനിവാസവരദൻ പറഞ്ഞു.