കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഒന്നിലധികം സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് സീമെൻസ് ഹെൽത്തിനീർസ്

മുംബൈ: ബെംഗളൂരുവിലെ കമ്പനിയുടെ ഇന്നൊവേഷൻ സെന്ററിലെ ഡിജിറ്റൽ ഹെൽത്ത് കെയർ ശക്തിപ്പെടുത്തുന്നതിന് ഒന്നിലധികം സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് സീമെൻസ് ഹെൽത്തിനീർസ്.

നാരായണ ഹെൽത്ത്, ഹെൽത്ത് കെയർ ഗ്ലോബൽ എന്റർപ്രൈസസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) തുടങ്ങിയ സ്ഥാപനങ്ങളുമായി ആണ് കമ്പനി തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടത്. ഒരു ജർമ്മൻ മെഡ്‌ടെക് കമ്പനിയാണ് സീമെൻസ് ഹെൽത്തിനീർസ്.

നാരായണ ഹെൽത്തുമായുള്ള കമ്പനിയുടെ പങ്കാളിത്തം ഹൃദയ സംബന്ധമായ പരിചരണത്തിലും ആരോഗ്യ സംരക്ഷണത്തിലെ ഡിജിറ്റൽ പരിവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. അതേസമയം എച്ച്സിജിയുമായുള്ള ബന്ധം ഡയഗ്നോസ്റ്റിക് ഇമേജിംഗ് സാങ്കേതികവിദ്യകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും പ്രയോഗത്തിലൂടെ കാൻസർ പരിചരണം കൂടുതൽ വ്യക്തിഗതമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.

എന്നാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായുള്ള (ഐഐഎസ്‌സി) സീമെൻസ് ഹെൽത്ത്‌നീേഴ്‌സിന്റെ സഹകരണം സാങ്കേതികവിദ്യകളുടെ ഗവേഷണത്തിനും സഹ-വികസനത്തിനുമുള്ളതാണ്. സീമൻസ് ഹെൽത്തിനീർസ് നിലവിൽ ബെംഗളൂരുവിൽ ഹൗസിംഗ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്, മാനുഫാക്ചറിംഗ്, സെയിൽസ് എന്നിവയ്‌ക്കായി പുതിയ കാമ്പസും 1,300 കോടി രൂപ നിക്ഷേപമുള്ള ഇന്നൊവേഷൻ സെന്ററും നിർമ്മിക്കുകയാണ്.

X
Top