ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

318.5 കോടി രൂപ സമാഹരിച്ചെന്ന് സിഗ്നേച്ചര്‍ ഗ്ലോബല്‍

ന്ന് ആരംഭിക്കുന്ന ഐപിഒ-യ്ക്ക് മുന്നോടിയായി, നോമുറ ഉൾപ്പെടെയുള്ള ആങ്കർ നിക്ഷേപകരിൽ നിന്ന് റിയാലിറ്റി സ്ഥാപനമായ സിഗ്നേച്ചർ ഗ്ലോബൽ 318.5 കോടി രൂപ സമാഹരിച്ചു.

ആങ്കർ ഇൻവെസ്റ്റേഴ്‌സ് (എഐഎസ്) വിഭാഗത്തില്‍, ഒരു ഇക്വിറ്റിഓഹരിക്ക് 385 രൂപ നിരക്കിൽ 82,72,700 ഇക്വിറ്റി ഓഹരികള്‍ സബ്‌സ്‌ക്രൈബ് ചെയ്തതതായി റെഗുലേറ്ററി ഫയലിംഗിൽ സിഗ്നേച്ചർ ഗ്ലോബൽ പറഞ്ഞു.

നോമുറ ട്രസ്റ്റ് ആൻഡ് ബാങ്കിംഗ് കമ്പനി ലിമിറ്റഡ് 18,70,094 ഓഹരികൾ വാങ്ങി.

കൊട്ടക് മഹീന്ദ്ര ട്രസ്റ്റി കോ ലിമിറ്റഡ്, കൊട്ടക് ഇന്ത്യ ഇക്യു കോൺട്രാ ഫണ്ട്, ക്വാണ്ട് മ്യൂച്വൽ ഫണ്ട്, നിപ്പോൺ ഇന്ത്യ ഇക്വിറ്റി ഓപ്പർച്യുണിറ്റീസ് എഐഎഫ്, ബന്ധൻ കോർ ഇക്വിറ്റി ഫണ്ട്, മോർഗൻ സ്റ്റാൻലി ഏഷ്യ, സൊസൈറ്റി ജനറൽ, ബിഎൻപി പാരിബാസ് ആർബിട്രേജ്, ഗോൾഡ്മാൻ സാക്സ് സിംഗപ്പൂർ എന്നിവയാണ് മറ്റ് പ്രധാന നിക്ഷേപകർ.

എച്ച്‌ഡിഎഫ്‌സി ക്യാപിറ്റലിന്റെയും ഐഎഫ്‌സിയുടെയും പിന്തുണയുള്ള സിഗ്‌നേച്ചർ ഗ്ലോബൽ സെപ്തംബർ 20-ന് തുടങ്ങുന്ന ഐപിഒയിലൂടെ 730 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യംവെക്കുന്നത്. ഓഫർ സെപ്റ്റംബർ 22ന് അവസാനിക്കും.

കഴിഞ്ഞ വർഷം ജൂലൈയിൽ, സിഗ്നേച്ചർ ഗ്ലോബൽ ഐപിഒ-യ്ക്കായി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയിൽ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) ഫയൽ ചെയ്തിരുന്നു. ഒരു ഓഹരിക്ക് 366-385 രൂപയാണ് ഐപിഒ-യുടെ പ്രൈസ് ബാൻഡ്.

അടുത്തിടെ ഫയൽ ചെയ്ത റെഡ് ഹെറിങ് പ്രോസ്പെക്ടസ് (ആർഎച്ച്പി) പ്രകാരം, 603 കോടി രൂപ വരെയുള്ള പുതിയ ഒഎസ് ഓഹരികളും 127 കോടി രൂപ വരെയുള്ള ഓഫർ ഫോർ സെയിലും (ഒഎഫ്എസ്) ഐപിഒയില്‍ ഉള്‍പ്പെടുന്നു.

കിട്ടുന്ന തുകയുടെ ഭൂരിഭാഗവും കടബാധ്യത കുറയ്ക്കാൻ ഉപയോഗിക്കും. ഗുരുഗ്രാം ആസ്ഥാനമായുള്ള സിഗ്നേച്ചർ ഗ്ലോബൽ അഫോഡബിള്‍ ഭവന വിഭാഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം 32 ശതമാനം വളർച്ചയോടെ കമ്പനിയുടെ വില്‍പ്പന ബുക്കിംഗ് 3430.58 കോടി രൂപയില്‍ എത്തിയിരുന്നു.

ഉപഭോക്താക്കളിൽ നിന്നുള്ള കളക്ഷൻ മുന്‍ സാമ്പത്തിക വർഷത്തെ 1,282.14 കോടി രൂപയിൽ നിന്ന് 2022-23 ല്‍ 1,920 കോടി രൂപയായി ഉയർന്നു.

X
Top