മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മികച്ച അറ്റാദായ വളർച്ചയുമായി യെസ് ബാങ്ക്. സാമ്പത്തിക വർഷത്തിന്റെ സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 145.6 ശതമാനം വർധനയോടെ ബാങ്ക് 553 കോടി രൂപയുടെ അറ്റാദായം നേടി. പ്രവര്‍ത്തന ലാഭം 21.7 ശതമാനം ഉയര്‍ന്ന് 975 കോടി രൂപയിലെത്തി. അറ്റപലിശ വരുമാനം 14.3 ശതമാനം വര്‍ധിച്ച് 2,200 കോടി രൂപയായി. ബാങ്കിൻെറ പലിശ ഇതര വരുമാനത്തിൽ 16.3 ശതമാനം വര്‍ധനവുണ്ട്.