Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഐബിഎസിന് രജത ജൂബിലി തിളക്കം

25 വർഷം പൂർത്തിയാക്കുന്നത് കേരളത്തിൻ്റെ വലിയ യുണിക്കോൺ

കൊച്ചി: കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ യുണികോൺ കമ്പനി- ഐബിഎസ് സോഫ്റ്റ് വെയർ 25 വർഷം പൂർത്തിയാക്കുന്നു.

ആഗോള വ്യോമയാന അനുബന്ധ മേഖലയിൽ ലോകത്ത് തന്നെ മികച്ച ഐടി സൊല്യൂഷൻ ദാതാവാണ് ഐബിഎസ്. ലോകമാനമുള്ള 150 ൽ അധികം ഉപഭോക്താക്കൾ കമ്പനിക്കുണ്ട്. 26 രാജ്യങ്ങളിൽ നിന്നായി 3400 പ്രൊഫഷണലുകൾ ഇന്ന് കമ്പനിക്കൊപ്പമുണ്ട്.

വൻകിട സോഫ്റ്റ് വെയർ പ്രൊഡക്ട് കമ്പനികളിൽ 25 വർഷം പൂർത്തിയാക്കുന്ന ആദ്യ കമ്പനിയായിരിക്കും ഐബിഎസ്.

എളിയ തുടക്കത്തിൽ നിന്ന് വൻകിട എയർലൈനുകൾ, തിരക്കേറിയ വിമാനത്താവളങ്ങൾ, മുൻനിര ക്രൂയിസ് ലൈനുകൾ, ഓയിൽ ഗ്യാസ് കമ്പനികൾ, ഹോട്ടൽ ഗ്രൂപ്പുകൾ എന്നിവയ്ക്ക് നിർണായക സോഫ്റ്റ് വെയർ സൊല്യൂഷനുകൾ നൽകുന്ന ലോകത്തെ മുൻനിര ഐറ്റി പ്രൊഡക്ട് കമ്പനികളിലൊന്നാകാൻ ഐബിഎസിന് കഴിഞ്ഞു.

20 മുൻനിര എയർലൈൻ കമ്പനികളിൽ 14, മികച്ച 5 എണ്ണ കമ്പനികളിൽ 4, അഞ്ച് വലിയ ക്രൂയിസ് കമ്പനികളിൽ 2, പതിനഞ്ച് വലിയ ഹോട്ടൽ ശ്രിംഖലകളിൽ 5 എന്നിങ്ങനെയാണ് ഐബിഎസിൻ്റെ ക്ലയൻ്റ് പോർട്ട്ഫോളിയോ. ജപ്പാനിലും, ഓസ്ടേലിയയിലുള്ള എയർ കാർഗോയുടെ 70 ശതമാനവും ഐബിഎസ് സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നു. കമ്പനിക്ക് 1.5- 2.0 ബില്യൺ ഡോളർ വിപണി മൂല്യമുണ്ട്.

വ്യോമയാന മേഖലയുടെ വൈവിധ്യ ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി ഉല്പന്നങ്ങൾ കമ്പനിക്കുണ്ട്.
ഉൽപന്നങ്ങളുടെ വൈവിധ്യവത്ക്കരണത്തിലൂടെയും, കമ്പനികളുടെ ഏറ്റെടുക്കലുകളിലൂടെയും പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ കമ്പനി നേരിടുന്നു.

കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഐബിഎസിൻ്റെ സ്ഥാപകനും ചെയർമാനുമായ വികെ മാത്യൂസ് കമ്പനിയുടെ 25 വർഷത്തെ ത്രസിപ്പിക്കുന്ന ജൈത്രയാത്രയുടെ കഥ അവതരിപ്പിച്ചു. കമ്പനിയെ വിജയത്തിലേക്ക് നയിച്ച അടിസ്ഥാന മൂല്യങ്ങൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

X
Top