ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വിസ്താര-എയർ ഇന്ത്യ ലയനം: ടാറ്റയുമായി ചർച്ചയിലെന്ന് സിംഗപ്പൂർ എയർലൈൻസ്

മുംബൈ: വിസ്താരയുടെയും എയർ ഇന്ത്യയുടെയും ലയനത്തിനായി ടാറ്റ ഗ്രൂപ്പുമായി കമ്പനി രഹസ്യ ചർച്ചയിലാണെന്ന് സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡ് (എസ്‌ഐ‌എ) അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമാണ് വിസ്താര. സിംഗപ്പൂർ എയർലൈൻസിന് വിസ്താരയിൽ 49 ശതമാനം ഓഹരിയുള്ളപ്പോൾ ബാക്കി 51 ശതമാനം ടാറ്റ ഗ്രൂപ്പിന്റേതാണ്.

എസ്‌ഐ‌എയും ടാറ്റ ഗ്രൂപ്പും തമ്മിലുള്ള നിലവിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും. കൂടാതെ വിസ്താരയുടെയും എയർ ഇന്ത്യയുടെയും സംയോജനത്തിന് സാധ്യതയുണ്ടെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും. ഇത് ഒരു കരാറിലേക്ക് പോകുമെന്ന് ഉറപ്പ് പറയാൻ ആകില്ലെന്നും എയർലൈൻ വ്യക്തമാക്കി. എയർ ഇന്ത്യ, വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നിവയുടെ നിയന്ത്രണ സ്ഥാപനമായ ടാറ്റ സൺസ് മൂന്ന് വിമാനക്കമ്പനികളെയും ഏകീകൃത എയർ ഇന്ത്യ ബാനറിന് കീഴിൽ ലയിപ്പിക്കാൻ ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ വർഷമാദ്യം, ടാറ്റ ഗ്രൂപ്പ് 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യയെ സർക്കാരിൽ നിന്ന് ഏറ്റെടുത്തിരുന്നു. ഇതിനുപുറമെ, ടാറ്റ ഗ്രൂപ്പിന് എയർഏഷ്യ ഇന്ത്യയിൽ 83.67 ശതമാനം ഉടമസ്ഥാവകാശവും വിസ്താരയിൽ 51 ശതമാനം ഓഹരികളും ഉണ്ട്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഭ്യന്തര വിപണിയുടെ 30 ശതമാനം വിഹിതമെങ്കിലും നേടാനാണ് എയർ ഇന്ത്യയുടെ പദ്ധതി.

X
Top