
മുംബൈ: സെംബ്കോർപ്പ് എനർജി ഇന്ത്യ ലിമിറ്റഡിന്റെ (SEIL) 100 ശതമാനം ഓഹരികൾ തൻവീർ ഇൻഫ്രാസ്ട്രക്ചർ പിടിഇ ലിമിറ്റഡിന് വിറ്റ് സിംഗപ്പൂർ ആസ്ഥാനമായുള്ള സെംബ്കോർപ്പ് ഇൻഡസ്ട്രീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സെംബ്കോർപ്പ് യൂട്ടിലിറ്റീസ് (SCU). നിർദിഷ്ട ഇടപാടിന്റെ മൂല്യം ഏകദേശം 11700 കോടി രൂപയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര വൈദ്യുതി ഉൽപ്പാദകരിൽ ഒന്നാണ് എസ്ഇഐൽ. രണ്ട് സൂപ്പർ ക്രിട്ടിക്കൽ കൽക്കരി പ്ലാന്റുകൾ കമ്പനി പ്രവർത്തിപ്പിക്കുന്നു. കൂടാതെ സ്ഥാപനത്തിന് മൊത്തം 2.6GW ശേഷിയുണ്ട്. ഇടപാട് പൂർത്തിയാകുമ്പോൾ തൻവീർ ഇൻഫ്രാസ്ട്രക്ചർ എസ്ഇഐഎല്ലിന്റെ ഏക ഓഹരി ഉടമയാകും.
സെംബ്കോർപ്പ് എനർജി ഇന്ത്യ ലിമിറ്റഡിന്റെ വിൽപ്പന സെംബ്കോർപ്പിന്റെ ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ തീവ്രത 0.51 tCO2e/MWh ൽ നിന്ന് 0.32 tCO2e/MWh ആയി കുറയ്ക്കാൻ സഹായിക്കും. വിൽപ്പന പൂർത്തിയാകുമ്പോൾ സെംബ്കോർപ്പിന്റെ ഊർജ്ജ ശേഷിയുടെ 51 ശതമാനം പുനരുപയോഗ ഊർജമാകും. ഇത് നിലവിൽ 43 ശതമാനമാണ്.
അതേസമയം ഒമാൻ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ എസ്.എ.ഒ.സിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ പരോക്ഷ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് തൻവീർ ഇൻഫ്രാസ്ട്രക്ചർ. ഊർജം, ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ, റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്‌സ്, ഹെൽത്ത് കെയർ, അസറ്റ്, പ്രോജക്ട് മാനേജ്‌മെന്റ് സേവനങ്ങൾ എന്നിവയിലെ നിക്ഷേപങ്ങളുടെ ശക്തമായ ട്രാക്ക് റെക്കോർഡുള്ള ഒരു പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ കമ്പനിയാണ് ഒഐസി.