ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ലോകത്തിലെ ഏറ്റവും മികച്ച സമുദ്ര നഗരമായി സിങ്കപ്പുര്‍

ലോകത്തിലെ മികച്ച സമുദ്ര നഗരമെന്ന സ്ഥാനം നിലനിര്ത്തി സിങ്കപ്പുര്. ലോകമെമ്പാടുമുള്ള സമുദ്രനഗരങ്ങള് വിലയിരുത്തുന്നതില് വൈദഗ്ധ്യമുള്ള കമ്പനികളായ ഡി.എന്.വി.യും മെനോന് എക്കണോമിക്സും അടുത്തിടെ സിങ്കപ്പുരില് പുറത്തിറക്കിയ അന്താരാഷ്ട്ര റിപ്പോര്ട്ടിലാണ് (ലീഡിങ് മാരിടൈം സിറ്റി റിപ്പോര്ട്ട്) ഇക്കാര്യം വെളിപ്പെടുത്തിയത്.

സിങ്കപ്പുരിന് പിന്നാലെ റോട്ടര്ഡാം, ലണ്ടന്, ഷാങ്ഹായ്, ഓസ്ലോ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്.

ഷിപ്പിങ്, സമുദ്ര സംബന്ധിയായ ധനവിനിയോഗം, സാങ്കേതികവിദ്യ, തുറമുഖങ്ങള്, ലോജിസ്റ്റിക്സ് തുടങ്ങിയ ഘടകങ്ങള് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഈ വര്ഷത്തെ മികച്ച സമുദ്ര നഗരങ്ങളുടെ പട്ടികയില് അബുദാബിയും ഇടംനേടി.

ലോകമെമ്പാടുമുള്ള മികച്ച 25 സമുദ്ര നഗരങ്ങള് മുന്നിര്ത്തിയായിരുന്നു റിപ്പോര്ട്ട്. 2022- നെ അപേക്ഷിച്ച് റാങ്കിങ്ങില് അബുദാബി മുന്നേറിയിട്ടുണ്ട്.

അതേസമയം ഈ വര്ഷത്തെ മികച്ച സമുദ്രനഗരങ്ങളുടെ പട്ടികയില് അറബ് മേഖലയില് ദുബായ് ഒന്നാം സ്ഥാനത്തുണ്ട്.

കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് റിപ്പോര്ട്ട് പുറത്തുവിട്ടിരുന്നു. ആഗോളതലത്തില് 11-ാം സ്ഥാനത്തുമാണ് ദുബായ്. 2022- ലെ മുന് റിപ്പോര്ട്ടിനെ അപേക്ഷിച്ച് ദുബായിക്ക് ഇത്തവണ രണ്ട് സ്ഥാനങ്ങള് ഉയര്ന്നിട്ടുണ്ട്.

X
Top