ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സിംഗപ്പൂരിന്റേത്

ന്യൂഡല്‍ഹി: സിംഗപ്പൂരിന്റേത് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ആയി
തെരഞ്ഞെടുക്കപ്പെട്ടു. 2023 ലെ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പ്രകാരം  സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടുമായി  192 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം.

ജപ്പാന്‍, അതേസമയം ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുമായി
 190 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ കഴിയും. അതുകൊണ്ടുതന്നെ ഈ രാഷ്ട്രങ്ങള്‍ ര്ണ്ടാംസ്ഥാനം പങ്കിടുന്നു.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുപയോഗിച്ച് 57 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ കഴിയും.  ഇന്ത്യ 80-ാം സ്ഥാനത്താണ്.

ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 199 വ്യത്യസ്ത പാസ്‌പോര്‍ട്ടുകളെ താരതമ്യം ചെയ്യുന്നു.  227 രാജ്യങ്ങളിലേക്കുള്ള വിസയാണ് ഇന്‍ഡെക്‌സ് മാനദണ്ഡമാക്കുന്നത്. വിസ ആവശ്യമില്ലെങ്കില്‍ അല്ലെങ്കില്‍  വ്യക്തിഗത അനുമതി (ETA) ലഭിക്കുമെങ്കില്‍ പാസ്‌പോര്‍ട്ടിന് ഒരു പോയിന്റ് കിട്ടും.

6 വര്‍ഷത്തെ തിരിച്ചടിക്ക് ശേഷം യുണൈറ്റഡ് കിംഗ്ഡം രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് നാലാം സ്ഥാനം നേടി.യുഎസ് തുടര്‍ച്ചയായ പത്ത് വര്‍ഷമായി ഈ സൂചികയില്‍ താഴേക്ക് നീങ്ങുകയാണ്.ഇത്തവണ രണ്ട് സ്ഥാനങ്ങള്‍ ഇടിഞ്ഞ് യുഎസ് പാസ്‌പോര്‍ട്ട്  8-ാം സ്ഥാനത്തേക്ക് പോയി.

 2014 ല്‍ ഒന്നാം സ്ഥാനം പങ്കിട്ട സ്ഥാനത്താണിത്.100,101,102,10
3 എന്നീ സ്ഥാനങ്ങളിലുള്ള പാകിസ്ഥാന്‍,സിറിയ,ഇറാഖ്,അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ടുള്ള രാഷ്ട്രങ്ങള്‍.

X
Top