സിങ്കപ്പൂര്: സിങ്കപ്പൂരിലെ ചാംഗി വിമാനത്താവളംവഴി 2024 മുതല് പാസ്പോര്ട്ടില്ലാതെ യാത്ര ചെയ്യാം. ബയോമെട്രിക് വിവരങ്ങള് ഉപയോഗിച്ച് ഇമിഗ്രേഷന് പൂര്ത്തിയാക്കുന്ന വിധത്തില് നടപടികള് പരിഷ്കരിക്കും.
ഇതുപ്രകാരം ബയോമെട്രിക് വിവരങ്ങള് മാത്രം ഉപയോഗിച്ച് യാത്രകള് സാധ്യമാവുമെന്ന് വകുപ്പുമന്ത്രി ജോസഫൈന് ടിയോ അറിയിച്ചു. രാജ്യത്തെ ഇമിഗ്രേഷന് നിയമങ്ങളില് നിരവധി മാറ്റങ്ങള് കൊണ്ടുവരുന്നത് സംബന്ധിച്ച് പാര്ലമെന്റില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാംഗി വിമാനത്താവളത്തിലെ ഇമിഗ്രേഷന് ചെക്ക്പോയിന്റില് നിലവില്ത്തന്നെ ഫേഷ്യല് റെക്കഗ്നിഷന് സോഫ്റ്റ്വെയര് ഉള്പ്പെടെയുള്ള ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
എന്നാല് അതോടൊപ്പം യാത്രാരേഖകള്ക്കൂടി ആവശ്യപ്പെടുന്നുണ്ട്. ഇത് ഒഴിവാക്കുന്നതോടെ യാത്ര കൂടുതല് സൗകര്യപ്രദമാകും. ലോകത്തെ ചുരുക്കം ചില രാജ്യങ്ങളില് പാസ്പോര്ട്ടില്ലാതെ യാത്ര ചെയ്യാനാവുന്ന സംവിധാനമുണ്ട്.
ലോകത്തെ ഏറ്റവും മികച്ചതും തിരക്കേറിയതുമായ വിമാനത്താവളങ്ങളുടെ കൂട്ടത്തിലാണ് ചാംഗിയുടെ സ്ഥാനം.
നൂറോളം രാജ്യങ്ങളിലെ 400 നഗരങ്ങളിലേക്കായി നൂറിലധികം വിമാനങ്ങളാണ് ചാംഗി വിമാനത്താവളം വഴി സര്വീസ് നടത്തുന്നത്.