ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഭാരതി എയർടെല്ലിലെ 1.76 % ഓഹരി വിറ്റ് സിംഗ്‌ടെൽ

ന്യൂഡൽഹി: സിംഗ്‌ടെൽ സ്ഥാപനങ്ങൾ സംയുക്തമായി ഭാരതി എയർടെല്ലിലെ 1.76 ശതമാനം ഓഹരികൾ 7,128 കോടി രൂപയ്ക്ക് വിറ്റഴിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതിൽ സിംഗ്ടെൽ സ്ഥാപനമായ പാസ്റ്റൽ ലിമിറ്റഡ് വിറ്റ 1.63 ശതമാനം ഓഹരികൾ 6,602 കോടി രൂപയ്ക്ക് സ്വന്തമാക്കി ഭാരതി എയർടെൽ പ്രൊമോട്ടറായ ഭാരതി ടെലികോം ലിമിറ്റഡ്. ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെയാണ് ഭാരതി ടെലികോം ഈ ഓഹരി ഏറ്റെടുത്തത്.

എയർടെല്ലിന്റെ ഓഹരി മൂലധനത്തിന്റെ 1.63 ശതമാനം വരുന്ന 9,62,34,427 ഓഹരികൾ ഭാരതി ടെലികോം ഏറ്റെടുത്തതായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ലഭ്യമായ ഇടപാട് ഡാറ്റ കാണിക്കുന്നു. ഓഹരികൾ ഒന്നിന് ശരാശരി 686 രൂപ എന്ന നിരക്കിലാണ് ഇടപാട് നടന്നതെന്നും രേഖകൾ വ്യക്തമാക്കുന്നു.

സിംഗ്‌ടെൽ സ്ഥാപനങ്ങൾ സംയുക്തമായി 1.76 ശതമാനം ഓഹരികൾ വീറ്റുവെന്നും. അതിൽ ഭാരതി ടെലികോം 96 ദശലക്ഷം ഓഹരികൾ സ്വന്തമാക്കിയതായും. ശേഷിക്കുന്ന 7 ദശലക്ഷം ഓഹരികൾ പൊതുജനങ്ങൾ ഏറ്റെടുത്തുതായും അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. ഈ ഇടപാടിന് ശേഷം ഭാരതി എയർടെല്ലിലെ പൊതു ഓഹരി പങ്കാളിത്തം 44.74 ശതമാനത്തിൽ നിന്ന് 44.87 ശതമാനമായി ഉയർന്നു.

X
Top