Alt Image
സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്ഇന്ത്യയുടെ പ്രകൃതി വാതക ഉപഭോഗം 2050 ഓടെ മൂന്നിരട്ടിയാകുമെന്ന്വൻ ബജറ്റ് പ്രഖ്യാപനങ്ങളുമായി ധനമന്ത്രിവിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനും ബജറ്റിൽ വാരിക്കോരിബജറ്റ് 2025: കർഷകർക്ക് തലോടൽ; സംരംഭകർക്കും നിരാശപ്പെടേണ്ട, സാധാരണക്കാർക്കായി നികുതി ഇളവ്

മൂന്ന്‌ വര്‍ഷം കൊണ്ട്‌ എസ്‌ഐപി നിക്ഷേപം ഇരട്ടിയായി

മുംബൈ: കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ പ്രതിമാസ ശരാശരി എസ്‌ഐപി നിക്ഷേപം ഇരട്ടിയിലധികം വര്‍ദ്ധിച്ചതായി സാമ്പത്തിക സര്‍വേയില്‍ പറയുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എസ്‌ഐപി നിക്ഷേപം 0.10 ലക്ഷം കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്‌.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 0.23 ലക്ഷം കോടി രൂപയായി ഇത്‌ വര്‍ദ്ധിച്ചു. നിലവില്‍ മ്യൂച്വല്‍ ഫണ്ട്‌ വിഭാഗത്തില്‍ 10 കോടിയിലധികം എസ്‌ഐപി അക്കൗണ്ടുകളാണുള്ളത്‌. ഇവയിലെ തുടക്കം മുതലുള്ള നിക്ഷേപം 10.9 ലക്ഷം കോടി രൂപയാണ്‌.

2024 ജൂലൈ-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ ഇന്ത്യന്‍ കമ്പനികളിലെ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി ഉടമസ്ഥത എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 9.5 ശതമാനം ആണ്‌. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത്‌ 8.7 ശതമാനം ആയിരുന്നു. 2024 ഡിസംബറിലെ കണക്ക്‌ പ്രകാരം ഡീമാറ്റ്‌ അക്കൗണ്ടുകളുള്ള 11.5 കോടി നിക്ഷേപകരാണുള്ളത്‌. മ്യൂച്വല്‍ ഫണ്ടുകളില്‍ 5.6 കോടി നിക്ഷേപകരുണ്ട്‌.

കഴിഞ്ഞ വര്‍ഷങ്ങളില്‍ മ്യൂച്വല്‍ ഫണ്ട്‌ ബിസിനസ്‌ ഗണ്യമായി വളര്‍ന്നിട്ടുണ്ട്‌. മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയുള്ള ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം ഇരട്ടിയായി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 2.9 കോടിയായിരുന്ന നിക്ഷേപകരുടെ എണ്ണം 2024 ഡിസംബര്‍ ആയപ്പോഴേക്കും 5.6 കോടിയായി.

കോവിഡിനു ശേഷം മൂലധന വിപണികളില്‍ വ്യക്തികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം നേരിട്ടും (വ്യക്തിഗത ട്രേഡിംഗ്‌ അക്കൗണ്ടുകളിലൂടെ) പരോക്ഷമായും (മ്യൂച്വല്‍ ഫണ്ടുകളിലൂടെ) വര്‍ദ്ധിച്ചതായും സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു.

സര്‍വേ പ്രകാരം കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ വ്യക്തികളായ നിക്ഷേപകര്‍ എന്‍എസ്‌ഇയുടെ ക്യാഷ്‌ മാര്‍ക്കറ്റ്‌ വിഭാഗത്തില്‍ 4.4 ലക്ഷം കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയിട്ടുണ്ട്‌. 2024 ജനുവരി മുതല്‍ നവംബര്‍ വരെ അറ്റനിക്ഷേപം 1.5 ലക്ഷം കോടി രൂപയാണ്‌ നിക്ഷേപിച്ചത്‌.

എന്‍എസ്‌ഇയില്‍ ലിസ്‌റ്റ്‌ ചെയ്‌ത കമ്പനികളില്‍ വ്യക്തിഗത നിക്ഷേപകരുടെ നേരിട്ടും പരോക്ഷമായും ഉള്ള ഓഹരി ഉടമസ്ഥത 2024 സെപ്‌റ്റംബറില്‍ 17.6 ശതമാനത്തിലെത്തി. ഇത്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥതയ്‌ക്ക്‌ സമാനമാണ്‌.

X
Top