വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

എസ്‌ഐപി നിക്ഷേപം 4 മാസത്തെ താഴ്‌ന്ന നിലയില്‍

മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം നാല്‌ മാസത്തെ താഴ്‌ന്ന നിലവാരത്തില്‍. മാര്‍ച്ചില്‍ 25,926 കോടി രൂപയാണ്‌ എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത്‌. ഫെബ്രുവരിയില്‍ ഇത്‌ 25,999 കോടി രൂപയായിരുന്നു. മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം നിക്ഷേപവും കുറഞ്ഞു.

25,082 കോടി രൂപയാണ്‌ ഇക്വിറ്റി ഫണ്ടുകളില്‍ കഴിഞ്ഞ മാസം നിക്ഷേപിക്കപ്പെട്ടത്‌. ഫെബ്രുവരിയില്‍ 29,303 കോടി രൂപയുടെ നിക്ഷേപം നടന്നിരുന്നു. മാര്‍ച്ചില്‍ ഡെറ്റ്‌ ഫണ്ടുകളില്‍ നിന്ന്‌ 2.02 ലക്ഷം കോടി രൂപ പിന്‍വലിക്കപ്പെട്ടു. ഫെബ്രുവരിയില്‍ 6525 കോടി രൂപയായിരുന്നു പിന്‍വലിക്കപ്പെട്ടത്‌.

ഡിസംബറില്‍ എസ്‌ഐപി നിക്ഷേപം ആദ്യമായി 26,000 കോടി രൂപക്ക്‌ മുകളിലെത്തിയിരുന്നു. അതിനു ശേഷം എസ്‌ഐപി നിക്ഷേപം കുറഞ്ഞുവരുന്നതാണ്‌ കാണുന്നത്‌. ഓഹരി വിപണിയിലെ തിരുത്തല്‍ ശക്തമായത്‌ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക പരത്തിയതാണ്‌ എസ്‌ഐപി നിക്ഷേപം കുറയുന്നതിന്‌ കാരണമായത്‌.

പോസ്റ്റ്‌ ഓഫീസ്‌ സമ്പാദ്യ പദ്ധതികളിലെയോ ബാങ്കുകളിലെയോ റെക്കറിംഗ്‌ ഡെപ്പോസിറ്റുകളില്‍ എല്ലാ മാസവും നിശ്ചിത തീയതിക്ക്‌ നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ്‌ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍.

സാധാരണക്കാര്‍ക്കും ഓഹരി നിക്ഷേപം സാധ്യമാക്കുന്ന ഏറ്റവും ഉചിതമായ നിക്ഷേപ രീതിയാണ്‌ ഇത്‌.

X
Top