Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ജിവികെ ഗ്രൂപ്പിനെതിരെ ആറ് ഇന്ത്യൻ ബാങ്കുകൾ നിയമ നടപടിക്ക് ഒരുങ്ങുന്നു; റിപ്പോർട്ട്

ഡൽഹി: ആറ് ഇന്ത്യൻ ബാങ്കുകൾ ജിവികെ ഗ്രൂപ്പിനെതിരെ 12,114 കോടി രൂപയുടെ കേസ് കൊടുക്കാൻ ഒരുങ്ങുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഐസിസി ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് നിയമ നടപടിക്കൊരുങ്ങുന്ന ആറ് ബാങ്കുകൾ. 2011ൽ ബാങ്കുകൾ നൽകിയ 1 ബില്യൺ ഡോളർ വായ്പയും 35 മില്യൺ ഡോളറിന്റെ ക്രെഡിറ്റ് സൗകര്യവും, 2014ൽ നൽകിയ 160 മില്യൺ ഡോളറിന്റെ വായ്പയുമുൾപ്പെടെ മൊത്തം 1 ബില്യൺ ഡോളറിന്റെ (12,114 കോടി)  കുടിശ്ശികയാണ് ജിവികെ വരുത്തിയതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

തിങ്കളാഴ്ച ആരംഭിക്കുന്ന നിയമ നടപടിയിൽ ജിവികെ കോൾ ഡെവലപ്പേഴ്‌സിനും (സിംഗപ്പൂർ) മറ്റ് ഒമ്പത് ജിവികെ ഗ്രൂപ്പ് കമ്പനികൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.  2020 നവംബറിൽ തങ്ങൾ ജിവികെയോട് തിരിച്ചടവ് അഭ്യർത്ഥിച്ചതായും, എന്നാൽ ജിവികെയോ അതിന്റെ ഗ്യാരൻറർമാരോ കുടിശ്ശികയുള്ള തുകകളൊന്നും അടയ്ക്കാൻ തയ്യാറായില്ലെന്ന് ബാങ്കുകൾ അവകാശപ്പെട്ടു. ഊർജ്ജം, വിഭവങ്ങൾ, വിമാനത്താവളങ്ങൾ, ഗതാഗതം എന്നിവ ഉൾപ്പെടുന്ന വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഒരു ഇന്ത്യൻ കൂട്ടായ്മയാണ് ജിവികെ ഗ്രൂപ്പ്.  

X
Top