ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആറ് പുതിയ വന്ദേഭാരത് ട്രെയിനുകൾകൂടി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്ത് ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി സർവീസ് ആരംഭിക്കുന്നു. ഞായറാഴ്ച ഝാർഖണ്ഡിലെ ടാറ്റാനഗർ റെയില്‍വേ സ്റ്റേഷനില്‍ പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.

660 കോടിയിലധികം രൂപയുടെ വിവിധ റെയില്‍വേ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.

ടാറ്റാനഗർ – പട്ന, ബ്രഹ്മപുർ-ടാറ്റാനഗർ, റൂർക്കേല-ഹൗറ, ദിയോഘർ-വാരണാസി, ഭഗല്‍പുർ-ഹൗറ, ഗയ-ഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുക. പുതിയ ട്രെയിനുകള്‍ വേഗത, സുരക്ഷിത യാത്രാ സൗകര്യങ്ങള്‍ എന്നിവ പ്രദാനംചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.

വന്ദേ ഭാരത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴില്‍ തദ്ദേശീയമായി രൂപകല്‍പ്പനചെയ്ത വന്ദേഭാരത് ട്രെയിനുകള്‍ ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് അത്യാധുനിക യാത്രാസവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു, പ്രധാനമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്തെ ആദ്യ വന്ദേഭാരത് മെട്രോ സർവീസ് ഗുജറാത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. അഹമ്മദാബാദ്-ഭുജ് റൂട്ടിലാണ് സർവീസ്. പൂർണമായും ശീതീകരിച്ച കോച്ചുകളായിരിക്കും. റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കില്ല.

മെട്രോ പുറപ്പെടുന്നതിന് തൊട്ടുമുൻപ് യാത്രക്കാർക്ക് സ്റ്റേഷനില്‍നിന്ന് ടിക്കറ്റ് എടുക്കാനാകുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ പി.ആർ.ഒ. അറിയിച്ചു. 1,150 യാത്രക്കാർക്ക് ഇരുന്നും 2,058 യാത്രക്കാർക്ക് നിന്നും യാത്രചെയ്യാം.

അഹമ്മദാബാദ് മുതല്‍ ഭുജ് വരെയുള്ള 360 കിലോമീറ്റർ യാത്ര അഞ്ച് മണിക്കൂർ 45 മിനിറ്റില്‍ പൂർത്തിയാക്കും. ഒൻപത് സ്റ്റേഷനുകളാണുണ്ടാവുക. രാവിലെ 5:05 -ന് ഭുജില്‍ നിന്ന് പുറപ്പെടുന്ന മെട്രോ 10:50-ന് അഹമ്മദാബാദില്‍ എത്തും.

X
Top