ബജറ്റിൽ റെയിൽവേയുടെ പ്രതീക്ഷയെന്ത്?സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്

എഫ്‌&ഒ വിഭാഗത്തില്‍ ആറ്‌ ഓഹരികള്‍ കൂടി

മുംബൈ: ജനുവരി 31 മുതല്‍ ആറ്‌ ഓഹരികള്‍ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌(എഫ്‌&ഒ) വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന്‌ നാഷണല്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ (എന്‍എസ്‌ഇ) അറിയിച്ചു.

കാസ്‌ട്രോള്‍ ഇന്ത്യ, ഗ്ലാന്‍ഡ്‌ ഫാര്‍മ, എന്‍ബിസിസി, ഫീനിക്‌സ്‌, സോളാര്‍ ഇന്‍ഡസ്‌ട്രീസ്‌ ഇന്ത്യ, ടോറന്റ്‌ പവര്‍ എന്നിവയാണ്‌ എഫ്‌&ഒ വിഭാഗത്തില്‍ ചേര്‍ക്കപ്പെടുന്ന ആറ്‌ ഓഹരികള്‍.

സെബിയുടെ ചട്ടങ്ങള്‍ അനുസരിച്ചാണ്‌ ഓഹരികള്‍ തിരഞ്ഞെടുത്തതെന്നും സെബിയില്‍ നിന്നു അനുമതി ലഭിച്ചിട്ടുണ്ടെന്നും എന്‍എസ്‌ഇ അറിയിച്ചു. ലോട്ട്‌, സ്‌ട്രൈക്ക്‌ പ്രൈസ്‌ തുടങ്ങിയ വിവരങ്ങള്‍ ജനുവരി 30ന്‌ വെളിപ്പെടുത്തും.

അതേ സമയം കുറച്ച്‌ ഓഹരികളെ എഫ്‌&ഒ വിഭാഗത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്യുന്നുണ്ട്‌.

പിവിആര്‍ ഇനോക്‌സ്‌, യുണൈറ്റഡ്‌ ബ്രൂവറീസ്‌, അബോട്ട്‌ ഇന്ത്യ, അതുല്‍, ബാറ്റ ഇന്ത്യ, കാന്‍ ഫിന്‍ ഹോംസ്‌, കോരമണ്ഡല്‍ ഇന്റര്‍നാഷണല്‍, സിറ്റി യൂണിയന്‍ ബാങ്ക്‌, ഗുജറാത്ത്‌ നര്‍മദ വാലി ഫെര്‍ട്ടിലൈസേഴ്‌സ്‌ ആന്‍ഡ്‌ കെമിക്കല്‍സ്‌, ഗുജറാത്ത്‌ ഗ്യാസ്‌, ഇന്ത്യമാര്‍ട്ട്‌ ഇന്റര്‍മെഷ്‌, ഐപിസിഎ ലബോറട്ടറീസ്‌, ഡോ. ലാല്‍ പാത്ത്‌ ലാബ്‌സ്‌, മെട്രോപോളിസ്‌ ഹെല്‍ത്ത്‌കെയര്‍, നവിന്‍ ഫ്‌ളൂറിന്‍ ഇന്റര്‍നാഷണല്‍, സണ്‍ ടിവി നെറ്റ്‌വര്‍ക്ക്‌ എന്നിവയാണ്‌ ഒഴിവാക്കിയ ഓഹരികള്‍.

2024 നവംബറില്‍ 45 ഓഹരികളെ ഫ്യൂച്ചേഴ്‌സ്‌ ആന്‍ഡ്‌ ഓപ്‌ഷന്‍സ്‌ വിഭാഗത്തില്‍ എന്‍എസ്‌ഇ ഉള്‍പ്പെടുത്തിയിരുന്നു.

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, അദാനി എനര്‍ജി സൊല്യൂഷന്‍സ്‌, അദാനി ഗ്രീന്‍ എനര്‍ജി, നൈക, പേടിഎം, യെസ്‌ ബാങ്ക്‌, സൊമാറ്റോ, ഡെല്‍ഹിവറി തുടങ്ങിയ കമ്പനികള്‍ ഇതില്‍ ഉള്‍പ്പെട്ടതാണ്‌.

ഫ്യൂച്ചേഴ്‌സ്‌ ആന്‍ഡ്‌ ഓപ്‌ഷന്‍സ്‌ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന ഓഹരികളില്‍ ട്രേഡിംഗ്‌ വോള്യം ഗണ്യമായി ഉയരാന്‍ സാധ്യതയുണ്ട്‌.

X
Top