
കൊച്ചി: ഏഷ്യയിലെ ഏറ്റവും സമ്പന്നരായ 20 കുടുംബങ്ങളുടെ പട്ടികയില്‍ ആറ് ഇന്ത്യയ്ക്കാർ ഇടം പിടിച്ചു. ആഗോള ഏജൻസിയായ ബ്ളൂംബർഗ് തയ്യാറാക്കിയ പട്ടികയില്‍ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമ മുകേഷ് അംബാനിയുടെ കുടുംബമാണ് ഒന്നാമത്.
9050 കോടി ഡോളറാണ്(7.87 ലക്ഷം കോടി രൂപ) അംബാനി കുടുംബത്തിന്റെ ആസ്തി. 3,750 കോടി ഡോളറിന്റെ സംയുക്ത ആസ്തിയുമായി മിിസ്‌ത്രി കുടുംബം പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്.
ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്ബനിയായ ടാറ്റ സണ്‍സിലെ കാര്യമായ ഓഹരി പങ്കാളിത്തവും ഷപൂർജി പലോഞ്ജി ഗ്രൂപ്പിന്റെ നിയന്ത്രണവും മിസ്‌ത്രി കുടുംബത്തിനാണ്.
സിമന്റ്, ഉൗർജം, കായിക മേഖലകളില്‍ മികച്ച സാന്നിദ്ധ്യമുള്ള ഒ. പി ജിൻഡാല്‍ ഗ്രൂപ്പ് ഉടമകളായ ജിൻഡാല്‍ കുടുംബം 2,810 കോടി ഡോളറുമായി പട്ടികയില്‍ ഏഴാം സ്ഥാനത്തുണ്ട്.
2,300 കോടി ഡോളർ ആസ്തിയുമായി ബിർള കുടുംബം ഒൻപതാം സ്ഥാനത്തുണ്ട്.