ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തിലെ ഇടിവ് 78,163 കോടി രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച ബിഎസ്ഇയിലെ മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായ ചോര്‍ച്ച 78,163 കോടി രൂപ. സെന്‍സക്‌സ് 0.46 ശതമാനം നഷ്ടത്തിലായതോടെയാണ് ഇത്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി എന്നിവ നേട്ടം കൈവരിച്ചപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എച്ച്യുഎല്‍, ബജാജ് ഫിനാന്‍സ്, എസ്ബിഐ എന്നിവ മൂല്യം നഷ്ടപ്പെടുത്തി.

42,113.47 കോടി ഇടിവ് നേരിട്ട റിലയന്‍സിന്റെ വിപണി മൂല്യം 16,04,069.19 കോടി രൂപയാണ്. 15,159.81 കോടി താഴ്ച വരിച്ച ഭാരതി എയര്‍ടെല്‍ മൂല്യം 4,26,226.99 കോടി രൂപയായപ്പോള്‍ ഐസിഐസിഐ ബാങ്ക് 8,272.37 കോടി രൂപയാണ് പൊഴിച്ചത്. 6,06,317.50 കോടി രൂപയാണ് ഐസിഐസിഐ ബാങ്കിന്റെ മൊത്തം മൂല്യം.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 5,404.06 കോടി രൂപ താഴ്ന്ന് 6,05,219.47 കോടി രൂപയിലുമെത്തി. 11,965 കോടി രൂപ നേട്ടമുണ്ടാക്കിയ ടിസിഎസ് 8,02,686.8 കോടി രൂപ വിപണി മൂല്യത്തിലാണുള്ളത്. എച്ചിഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 8,02,686.8 9 കോടി രൂപയാണ്. നേട്ടം 5,792.76 കോടി രൂപ.

എച്ച്ഡിഎഫ്‌സിയുടെ എംക്യാപ് 3,325.71 കോടി രൂപ ഉയര്‍ന്ന് 4,26,135.93 കോടി രൂപയായും മാറി. ടോപ്പ്10 സ്ഥാപനങ്ങളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി.എന്നീ കമ്പനികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

X
Top