ന്യൂഡല്‍ഹി: മികച്ച സെപ്തംബര്‍ പാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് സിയാറാം സില്‍ക്ക് മില്‍സ് ഓഹരി നേട്ടമുണ്ടാക്കി. 14.14 ശതമാനം ഉയര്‍ന്ന് 541.25 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 32 ശതമാനവും ഇബിറ്റ 41 ശതമാനവും നികുതി കഴിച്ചുള്ള ലാഭം 52 ശതമാനവും ഉയര്‍ത്താന്‍ കമ്പനിയ്ക്കായിരുന്നു.
മികച്ച പ്രവര്‍ത്തന മികവ്, ഉത്പന്ന മിശ്രിതം, മാര്‍ക്കറ്റിംഗ് എന്നിവയാണ് തുണയായതെന്ന് സിയാറാം പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര ഡിമാന്റിനോടൊപ്പം കയറ്റുമതിയും വര്‍ധിച്ചു. ഫാബ്രിക് ബിസിനസ് വരുമാനം 30 ശതമാനം കൂടിയെന്നും കമ്പനി പറയുന്നു.
മൊത്തം വരുമാനത്തില്‍ 70 ശതമാനവും ഈ വിഭാഗത്തില്‍ നിന്നാണ്. ടയര്‍ 2,3 നഗരങ്ങളിലെ ഉയരുന്ന ഡിമാന്റാണ് മൊത്തം ഡിമാന്റ് ഉയര്‍ത്തിയത്. അപ്പാരല്‍ ഡിവിഷന്റെ നേട്ടങ്ങള്‍ ഇനിയും മെച്ചപ്പെടുമെന്ന് ചെയര്‍മാന്‍ രമേഷ് പോഡര്‍ പറഞ്ഞു.