2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

75 മെഗാവാട്ട് സോളാർ പദ്ധതി കമ്മീഷൻ ചെയ്യാൻ എസ്‌ജെവിഎൻ

മുംബൈ: ഉത്തർപ്രദേശിലെ കൽപിയിൽ ഈ മാസം അവസാനത്തോടെ 75 മെഗാവാട്ട് സോളാർ പദ്ധതി കമ്മീഷൻ ചെയ്യുമെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എസ്ജെവിഎൻ അറിയിച്ചു.

പദ്ധതി ആദ്യ വർഷത്തിൽ 168.34 ദശലക്ഷം യൂണിറ്റ് (MUs) ഊർജ്ജം ഉൽപ്പാദിപ്പിക്കും. കൂടാതെ 25 വർഷത്തിനുള്ളിൽ പദ്ധതിയുടെ ക്യുമുലേറ്റീവ് ഊർജ്ജ ഉൽപ്പാദനം ഏകദേശം 3,919 എംയൂ ആയി വർധിക്കുമെന്ന് കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗിൽ പ്രസ്താവിച്ചു.

ഇതിലൂടെ ഏകദേശം 45.11 കോടി രൂപയുടെ വാർഷിക വരുമാനം ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കൂടാതെ പദ്ധതിയിൽ നിന്നുള്ള വൈദ്യുതി വിൽക്കാൻ കമ്പനി ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡുമായി (യുപിപിസിഎൽ) 25 വർഷത്തെ പവർ പർച്ചേസ് കരാർ (പിപിഎ) ഒപ്പുവെച്ചിട്ടുണ്ടെന്ന് എസ്ജെവിഎൻ പറഞ്ഞു.

കമ്പനിക്ക് 4007.5 മെഗാവാട്ടിന്റെ പുനരുപയോഗ ഉർജ്ജ പോർട്ട്‌ഫോളിയോ ഉണ്ട്. അതിൽ 179.5 മെഗാവാട്ട് പ്രവർത്തനക്ഷമവും, 1,370 മെഗാവാട്ട് നിർമ്മാണത്തിലും, 2,458 മെഗാവാട്ട് നടപ്പാക്കലിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. ഈ 75 മെഗാവാട്ട് സോളാർ പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ കമ്പനിയുടെ ക്യുമുലേറ്റീവ് പ്രവർത്തന ശേഷി 2,091.5 മെഗാവാട്ടായി ഉയരും.

X
Top