
ഡൽഹി: ഉത്തർപ്രദേശിൽ മൂന്ന് പുനരുപയോഗ ഊർജ പദ്ധതികൾ സ്ഥാപിക്കാൻ 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ച് വൈദ്യുതി ഉൽപാദകരായ എസ്‌ജെവിഎൻ. ജലൗൺ ജില്ലയിലെ പരസൻ, ഗുർഹ എന്നീ ഗ്രാമങ്ങളിൽ 75 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് സോളാർ പദ്ധതികൾ സ്ഥാപിക്കുമെന്ന് കമ്പനിയുടെ സിഎംഡി നന്ദ് ലാൽ ശർമ പറഞ്ഞു. 50 മെഗാവാട്ടിന്റെ സൗരോർജ പദ്ധതിയിൽ മൂന്നാമത്തേത് കാൺപൂർ ദേഹത്തിലെ ഗുജരായ് ഗ്രാമത്തിലാണ് സ്ഥാപിക്കുന്നത്. ഈ മൂന്ന് സോളാർ പവർ പ്രോജക്ടുകൾക്കൊപ്പം എസ്ജെവിഎൻ ഉത്തർപ്രദേശിൽ ഏകദേശം 1,057 കോടി രൂപയുടെ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാം നിക്ഷേപക മീറ്റ് ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങിൽ സംസ്ഥാനത്ത് 1,000 കോടിയിലധികം രൂപ നിക്ഷേപിച്ചതിന് ഉത്തർപ്രദേശ് സർക്കാർ എസ്ജെവിഎനെ ആദരിച്ചു. ഷിംല ആസ്ഥാനമായുള്ള എസ്ജെവിഎൻ ഇന്ത്യാ ഗവൺമെന്റിന്റെയും ഹിമാചൽ പ്രദേശ് സർക്കാരിന്റെയും സംയുക്ത സംരംഭമാണ്.