വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍വയനാട് പുനരധിവാസ പാക്കേജ് ബജറ്റിൽ പ്രഖ്യാപിച്ചേക്കുംപുതിയ ഈട് രഹിത ഭവന വായ്പയുമായി കേന്ദ്രംറിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ നിക്ഷേപത്തില്‍ വര്‍ധനഏഴ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അവധി വ്യാപാര നിരോധനം നീട്ടി

സ്കോഡ കൈലാഖ് ബുക്കിംഗ് 10,000 കടന്നു

കൊച്ചി: സ്കോഡയുടെ ഇടത്തരം എസ്.യു.വിയായ കൈലാഖിന്റെ ബുക്കിംഗ് ആരംഭിച്ച്‌ 10 ദിവസത്തിനകം 10,000 യൂണിറ്റുകള്‍ കവിഞ്ഞു. കൈലാഖിന്റെ ക്ലാസിക് വകഭേദം പൂർണമായും ബുക്കിംഗ് നേടി.

4 മീറ്ററില്‍ താഴെയുള്ള എസ്.യു.വി വിഭാഗത്തിലെ സ്കോഡയുടെ പ്രഥമ കാറായ കൈലാഖിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കമ്പനിയുടെ ഇന്ത്യ ഡയറക്റ്റർ പീറ്റർ ജനേബ പറഞ്ഞു.

കാർ കാണാതെ തന്നെ ഇത്രയും പേർ ബുക്ക് ചെയ്തത് സ്കോഡ ബ്രാൻഡിലുള്ള വിശ്വാസ്യതയാണ് കാണിക്കുന്നത്. കൈലാഖിനെ പൊതുജനങ്ങള്‍ക്ക് തൊട്ടറിയാനായി ഇന്ത്യ ഡ്രീം ടൂറിന് സ്കോഡ ഇന്ത്യ തുടക്കമിട്ടു.

പൂനെയിലെ ചക്കാൻ പ്ലാന്റില്‍ നിന്നാരംഭിച്ച “സ്വപ്ന യാത്ര” മൂന്ന് ദിശകളിലായി ഓരോ കൈലാഖ് 70 നഗരകളെ സ്പർശിക്കും.

പശ്ചിമ ദക്ഷിണ റൂട്ടില്‍ ഉള്‍പ്പെടുന്ന നഗരങ്ങള്‍ പൂനൈ കോലാപ്പൂർ, പനാജി, മംഗലാപുരം, മൈസൂരു, ബംഗളുരു, ഹൈദരാബാദ് എന്നിവയും പശ്ചിമ ഉത്തര റൂട്ടില്‍ കടന്നുപോകുന്ന നഗരങ്ങള്‍ മുംബൈ, സൂറത്ത്, വഡോദ്ര, അഹമ്മദാബാദ്, ഡല്‍ഹി എന്നിവയുമാണ്.

മൂന്നാമത്തെ കൈലാഖ് സ്പർശിക്കുന്നത് പൂനെയില്‍ നിന്ന് കിഴക്കോട്ട് നാസിക്, നാഗ്പൂർ, കോല്‍ക്കത്ത എന്നീ നഗങ്ങളെയാണ്.

ആദ്യം ബുക്ക് ചെയ്യുന്ന 33,333 പേർക്ക് മൂന്ന് വർഷഞ്ഞേക്ക് സൗജന്യ സ്റ്റാൻഡേർഡ് മെയിന്റയിനൻസ് പാക്കേജ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

X
Top