സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഭാരത് എന്‍സിഎപി പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടി സ്‌കോഡ കൈലാഖ്

കോട്ടയം: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ പുതിയ എസ്‌യുവി കൈലാഖിന് ഭാരത് എന്‍സിഎപി് പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ്. രാജ്യത്തിന്റെ ഔദ്യേഗിക സുരക്ഷാ പരിശോധനയില്‍ പങ്കെടുക്കുന്ന ആദ്യവാഹനമാണിത്.

സ്‌കോഡയുടെ മറ്റ് മോഡലുകളായ സ്ലാവിയ, കുഷാഖ് എന്നിവയ്ക്ക് ഗ്ലോബല്‍ എന്‍ക്യാപ് പരിശോധനയില്‍ മുതിര്‍ന്നവരുടെ വിഭാഗത്തിലും കുട്ടികളുടെ വിഭാഗത്തിലും 5 സ്റ്റാര്‍ ലഭിച്ചിട്ടുണ്ട്.

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ്, എക്‌സ്ഡിഎസ്പ്ലസ് എന്നിവ അടിസ്ഥാന വേരിയന്റില്‍ നിന്ന് സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷ സ്‌കോഡ ഡിഎന്‍എയില്‍ അന്തര്‍ലീനമാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനീബ പറഞ്ഞു.

X
Top