ഇന്ത്യയുടെ വിദേശ കടം പുതിയ ഉയരത്തിൽ; ഡിസംബർ അവസാനത്തോടെ 717.9 ബില്യൺ ഡോളറായിഇന്ത്യക്കാരുടെ കയ്യിലുള്ളത് റെക്കോര്‍ഡ് സ്വര്‍ണംവാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾയുപിഐ ഇടപാടുകൾ 24.8 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് ഉയരത്തിലെത്തികേരളം സമര്‍പ്പിച്ച 2 ടൂറിസം പദ്ധതികൾക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി

വിയറ്റ്നാമിൽ പ്ലാന്റ് തുറന്ന് സ്കോഡ

മുംബൈ: വിയറ്റ്നാമിലെ ക്വാൻ നിന്നില്‍ സ്കോഡയുടെ അസംബ്ളിംഗ് പ്ലാന്റ് തുടങ്ങി. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സി.കെ.ഡി കിറ്റുകള്‍ ഉപയോഗിച്ച്‌ സ്കോഡ കുഷാഖും സ്ലാവിയയുമാണ് പുതിയപ്ളാന്റില്‍ ഉത്പാദിപ്പിക്കുന്നത്.

സ്ലാവിയ ഈ വേനലില്‍ വിപണിയിലെത്തും. യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കരോക്കും കോഡിയാക്കുംനിലവില്‍ വിയറ്റ്നാം വിപണിയില്‍ ലഭ്യമാണ്. 2023 സെപ്തംബറിലാണ് സ്കോഡ വിയറ്റ്നാമില്‍ പ്രവർത്തനമാരംഭിച്ചത്.

നിലവില്‍ 15 സെയില്‍സ് ഔട്ലെറ്റുകള്‍ ഇവിടെയുണ്ട്. വിയറ്റ്നാമിലെ താങ് കോങ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ക്വാങ് നിന്നില്‍ പ്ലാന്റ് തുറന്നത്.

പ്രധാന വിപണിയായ യൂറോപ്പിന് പുറത്ത് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിയറ്റ്നാമില്‍ സാന്നിദ്ധ്യമറിയിച്ചതെന്ന് സ്കോഡ ഓട്ടോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്ലോസ് സെഫ്മർ പറഞ്ഞു.

വിയറ്റ്നാം കേന്ദ്രീകരിച്ച്‌ മൊത്തം ഫോക്സ് വാഗണ്‍ ഗ്രൂപ്പിന്റെ ആസിയാൻ രാജ്യങ്ങളിലെ പ്രവർത്തനങ്ങള്‍ക്ക് സ്കോഡ ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുകയാണ്.

X
Top