മുംബൈ: ചിരാട്ടെ വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള സീഡ് ഫണ്ടിംഗ് റൗണ്ടിൽ 1.7 മില്യൺ ഡോളർ സമാഹരിച്ച് ഡ്രോൺ അധിഷ്‌ഠിത സ്റ്റാർട്ടപ്പായ സ്‌കൈ എയർ മൊബിലിറ്റി. എജിലിറ്റി വെഞ്ചേഴ്‌സ്, ലെറ്റ്‌സ് വെഞ്ച്വർ തുടങ്ങിയ നിക്ഷേപകരും രാജീവ് ചിത്രഭാനു, അങ്കിത് നാഗോരി, വരുൺ അലഗ്, ഗൗതം ബദാലിയ, ആയുഷ് ലോഹ്യ തുടങ്ങിയ പ്രമുഖരും ഈ റൗണ്ടിൽ പങ്കെടുത്തു.
ഈ നിക്ഷേപത്തിലൂടെ വേഗത്തിലുള്ള ഡെലിവറികൾ, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, ചെലവ് കുറയ്ക്കൽ, പ്രവേശനക്ഷമത വർദ്ധിപ്പിക്കൽ എന്നിവ ലക്ഷ്യമിടുന്നതായി സ്കൈ എയർ പറഞ്ഞു. കൂടാതെ ഈ മൂലധനം ഇന്ത്യൻ വിപണിയിൽ സേവനങ്ങളും സഹകരണങ്ങളും വിപുലീകരിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് ഊർജ്ജം പകരും.
ഹെൽത്ത് കെയർ, ക്വിക്ക് കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് വിഭാഗങ്ങളിലാണ് സ്‌കൈ എയർ പ്രവർത്തിക്കുന്നത്. ന്യൂഡൽഹി ആസ്ഥാനമായുള്ള കമ്പനി നിലവിൽ ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ പ്രവർത്തിക്കുന്നു. അടുത്ത 24 മാസത്തിനുള്ളിൽ 16 നഗരങ്ങളിലേക്ക് കുടി പ്രവർത്തനം വ്യാപിപ്പിക്കാൻ ഇത് പദ്ധതിയിടുന്നു.
സമീപ മാസങ്ങളിൽ സ്കൈ എയർ ഒന്നിലധികം ഡ്രോൺ ഡെലിവറി പ്രോജക്ടുകൾ ഏറ്റെടുത്തിരുന്നു.