സിംഗപ്പൂര്‍: ചൈനയിലെ ലോക്ഡൗണ്‍ കാലാവധി നീണ്ടതിനെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില വള്ളിയാഴ്ച ഇടിഞ്ഞു. അതേസമയം യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാഷ്ട്രങ്ങളോടൊപ്പം ജര്‍മ്മനിയും റഷ്യന്‍ എണ്ണയ്ക്ക് ഉപരോധമേര്‍പ്പെടുത്താന്‍ തുനിഞ്ഞതോടെ വിതരണം കുറയുമെന്ന് ഉറപ്പായി. ഇതോടെ ഭാവിയില്‍ എണ്ണവില വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്.
ബ്രെന്റ് ക്രൂഡ് അവധി ഇന്ന് 4 സെന്റ് ഇടിഞ്ഞ് ബാരലിന് 107.55 ഡോളറായി. ഇന്നലെ 2.1 ശതമാനം ഉയര്‍ന്ന ശേഷമാണ് ഇന്ന് എണ്ണവിലയില്‍ നേരിയ ഇടിവുണ്ടായത്. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 49 സെന്റ് കുറവുവരുത്തി 104.87 ഡോളറിലെത്തി. എങ്കിലും ആഴ്ചാവസാനത്തില്‍ എണ്ണവില താരതമ്യേന ഉയര്‍ന്നുതന്നെയാണിരിക്കുന്നത്.
സാമ്പത്തിക മാന്ദ്യം വകവയ്ക്കാതെ ചൈന ലോക് ഡൗണ്‍ നീട്ടുന്നതുകാരണം എണ്ണവിലയിടിയുകയാണെന്നും കൂടുതല്‍ ലോക് ഡൗണുകള്‍ സംഭവിക്കുന്നതോടെ വിലയില്‍ അസ്ഥിരത കൂടുതല്‍ പ്രകടമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയന്റെ റഷ്യന്‍ എണ്ണ ഉപരോധം കാരണം അതേസമയം വിതരണം കുറയുന്നുണ്ട്. എന്നാല്‍ ആഗോളവളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍ എണ്ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാകുമെന്നുതന്നെയാണ് വിദഗ്ധര്‍ പറയുന്നത്.