മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ മിതമായ വളര്‍ച്ചയെന്ന് പ്രവചനം

ഹൈദരാബാദ്: ഈ സാമ്പത്തിക വര്‍ഷം പാസഞ്ചര്‍ വാഹന വില്‍പ്പന മിതമായ വളര്‍ച്ച മാത്രമാകും കൈവരിക്കുകയെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഉയര്‍ന്ന അടിസ്ഥാന പ്രഭാവം, ബുക്കിംഗ് ചുരുങ്ങല്‍, എന്‍ട്രി ലെവല്‍ വേരിയന്റുകളുടെ ആവശ്യകതയിലെ കുറവ് എന്നിവ കാരണം വളര്‍ച്ച മൂന്നുമുതല്‍ അഞ്ച് ശതമാനം മാത്രമായിരിക്കുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ കെയര്‍ എഡ്ജിന്റെ റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 90,432 യൂണിറ്റുകളോടെ 90 ശതമാനം ശക്തമായ വളര്‍ച്ചയാണ് മേഖല കൈവരിച്ചത്. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഇലക്ട്രിക് കാര്‍ വില്‍പ്പന ഉയരാന്‍ സാധ്യതയുണ്ട്.

2022, 2023 സാമ്പത്തിക വര്‍ഷങ്ങളില്‍ കോവിഡിന് ശേഷമുള്ള വീണ്ടെടുക്കലും പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണവും കാരണം പിവി വ്യവസായം ഉയര്‍ന്ന വോളിയം വളര്‍ച്ച നേടിയിരുന്നു.

2022 സാമ്പത്തിക വര്‍ഷത്തില്‍ 41 ശതമാനവും 2023 സാമ്പത്തിക വര്‍ഷത്തില്‍ 33.2 ശതമാനവും വര്‍ധിച്ച യൂട്ടിലിറ്റി വാഹനങ്ങള്‍ അതില്‍ ഒരു പ്രധാന പങ്ക് വഹിച്ചു.

കഴിഞ്ഞ ഒരു ദശാബ്ദമായി, യൂട്ടിലിറ്റി വാഹന വിഭാഗം യാത്രാ വാഹന വ്യവസായ വളര്‍ച്ചാ നിരക്കിനെ തുടര്‍ച്ചയായി മറികടന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന പാസഞ്ചര്‍ കാറുകളേക്കാളും വാനുകളേക്കാളും ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍, എല്ലാ പുതിയ പിവി വില്‍പ്പനയുടെയും 55 ശതമാനത്തിലധികം യൂട്ടിലിറ്റി വാഹനങ്ങളാണ്. കൂടാതെ മൊത്തത്തിലുള്ള പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വില്‍പ്പനയില്‍ അതിന്റെ പങ്ക് ഇടത്തരം കാലയളവില്‍ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കെയര്‍എഡ്ജ് പറഞ്ഞു.

പുതിയ മോഡല്‍ ലോഞ്ചുകള്‍ക്കും എസ്യുവികള്‍ക്കുമുള്ള ശക്തമായ ഡിമാന്‍ഡും 2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും വില്‍പ്പന ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും കെയര്‍എഡ്ജ് റേറ്റിംഗിലെ അസോസിയേറ്റ് ഡയറക്ടര്‍ ആരതി റോയി പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പിവി വ്യവസായം 7.4 ശതമാനം വര്‍ധിച്ചതായി കെയര്‍എഡ്ജ് റേറ്റിംഗ് പറയുന്നു. വാഹന വിലയിലെ വര്‍ധന, ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയവ കാരണം ഡിമാന്‍ഡ് നിലച്ചതാണ് 2024 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക വോളിയം വളര്‍ച്ചയില്‍ മിതത്വത്തിന് കാരണമാകുക.

അതേസമയം പ്രീമിയം വാഹനങ്ങളുടെ വിപണി അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും. ഗ്രാമീണ, നഗര വിപണികളിലെ മാന്ദ്യമാകും എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്ക് ഡിമാന്‍ഡ് തുടര്‍ച്ചയായി കുറയാന്‍ കാരമമാകുക.

X
Top