ന്യൂഡല്‍ഹി: ഡിസംബറിലവസാനിച്ച പാദത്തിലെ വളര്‍ച്ച മാന്ദ്യം താല്‍ക്കാലികമാണെന്ന വിലയിരുത്തല്‍ നടത്തിയിരിക്കയാണ് മൂഡീസ് അനലിറ്റിക്സ്. 2022 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച ഒന്‍പതുമാസത്തെ താഴ്ന്ന നിരക്കായ 4.4 ശതമാനമായി കുറഞ്ഞിരുന്നു. ഉല്‍പ്പാദനത്തിലെ സങ്കോചവും കുറഞ്ഞ സ്വകാര്യ ഉപഭോഗ ചെലവുമാണ് കാരണം.
ഉല്‍പ്പാദന മേഖല 1.1 ശതമാനം ചുരുങ്ങിയപ്പോള്‍ സ്വകാര്യ ഉപഭോഗച്ചെലവ് 2.1 ശതമാനമായി കുറഞ്ഞു. 2021 ന്റെ രണ്ടാം പാദത്തിലെ കോവിഡ് -19ഡെല്‍റ്റ തരംഗത്തിനുശേഷം ആദ്യമായി സ്വകാര്യ ഉപഭോഗം മൊത്തത്തിലുള്ള ജിഡിപിയില്‍ പിന്നോട്ട് പോയി.
എന്നാല്‍ വ്യാപാരത്തേക്കാള്‍ സമ്പദ്വ്യവസ്ഥയാണ് രാജ്യത്തിന്റെ വളര്‍ച്ചഎഞ്ചിനെന്ന് മൂഡീസ് വിലയിരുത്തുന്നു.
‘കഴിഞ്ഞ വര്‍ഷത്തെ മാന്ദ്യം താത്കാലികവും ഉപകാരപ്രദവുമാകുമെന്നതാണ് ഞങ്ങളുടെ അഭിപ്രായം, ഡിമാന്റ് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സമ്പദ് വ്യവസ്ഥയ്ക്കായി. യുഎസിലെയും യൂറോപ്പിലെയും മികച്ച വളര്‍ച്ച മിഡ് ഇയര്‍ മാര്‍ക്കില്‍ ഇന്ത്യയെ മുന്നോട്ട് നയിക്കും,’ മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസും യൂറോപ്പും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളും ബിസിനസ് സേവനങ്ങളുടെ കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനവുമാണ്.
നടപ്പ് സാമ്പത്തിക വര്‍ഷം (2022-23) ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജിഡിപി 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാലാമത്തെ (ജനുവരി-മാര്‍ച്ച്) പാദത്തില്‍ ഇതിന് ഏകദേശം 5 ശതമാനം ജിഡിപി വിപുലീകരണം ആവശ്യമാണ്.
2021-22ല്‍ സമ്പദ്വ്യവസ്ഥ 9.1 ശതമാനം വളര്‍ച്ച നേടിയിരുന്നു. 2020-21ല്‍ (കോവിഡ് ബാധിച്ച വര്‍ഷം) സമ്പദ്വ്യവസ്ഥ 5.8 ശതമാനം ചുരുങ്ങി, 2019-20ല്‍ വളര്‍ച്ച 3.9 ശതമാനമായിരുന്നു.