കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

സ്‌മോള്‍, മിഡ്‌കാപ്‌ സൂചികകള്‍ ഈ മാസം ഇടിഞ്ഞത്‌ 9% വരെ

നുവരിയില്‍ ഇതുവരെ നിഫ്‌റ്റി മിഡ്‌കാപ്‌ 100, നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 എന്നീ സൂചികകള്‍ 9 ശതമാനം വരെ ഇടിഞ്ഞു. ബുധനാഴ്ച മാത്രം ഈ സൂചികകള്‍ രണ്ടര ശതമാനം വീതമാണ്‌ ഇടിഞ്ഞത്‌.

ബുധനാഴ്ച രണ്ട്‌ ശതമാനത്തിലേറെ നഷ്‌ടം രേഖപ്പെടുത്തിയിരുന്നു. നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചിക ജനുവരിയില്‍ ഇതുവരെ 9.2 ശതമാനമാണ്‌ ഇടിഞ്ഞത്‌. ഓഹരികളുടെ അമിതമൂല്യം, വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കനത്ത വില്‍പ്പന തുടങ്ങിയ ഘടകങ്ങളാണ്‌ ഇടിവിന്‌ വഴിയൊരുക്കിയത്‌.

ബുധനാഴ്ചയും ചൊവ്വാഴ്ചയുമായി നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചിക അഞ്ച്‌ ശതമാനമാണ്‌ ഇടിഞ്ഞത്‌. ആദിത്യ ബിര്‍ള റിയല്‍ എസ്റ്റേറ്റ്‌, ഇന്ത്യാമാര്‍ട്ട്‌ ഇന്റര്‍മെഷ്‌, കെയ്‌ന്‍സ്‌ ടെക്‌നോളി തുടങ്ങിയ സ്‌മോള്‍കാപ്‌ കമ്പനികള്‍ 9 ശതമാനം വരെ നഷ്‌ടം നേരിട്ടു.

നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചിക ഈ മാസം ഇതുവരെ 7.7 ശതമാനം ഇടിഞ്ഞു. പെര്‍സിസ്റ്റന്റ്‌ സിസ്റ്റംസ്‌, പ്രസ്റ്റീജ്‌ എസ്റ്റേറ്റ്‌, ഒബ്‌റോയി റിയാല്‍റ്റി തുടങ്ങിയ മിഡ്‌കാപ്‌ ഓഹരികള്‍ എട്ട്‌ ശതമാനം വരെയാണ്‌ നഷ്‌ടം രേഖപ്പെടുത്തിയത്‌.

2023ലും 2024ലുമായി കുതിപ്പ്‌ നടത്തിയ സ്‌മോള്‍, മിഡ്‌കാപ്‌ ഓഹരികളില്‍ പലതും വളരെ ചെലവേറിയ നിലയിലെത്തിയിരുന്നു. വിപണി കാലാവസ്ഥ പ്രതികൂലമായപ്പോള്‍ ഈ ഓഹരികള്‍ സ്വാഭാവികമായ ലാഭമെടുപ്പിനും തിരുത്തലിനും വിധേയമാവുകയാണ്‌ ചെയ്‌തത്‌.

X
Top