റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയുംപിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽഭക്ഷ്യ എണ്ണ വിലക്കയറ്റം രൂക്ഷമാകുന്നുഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പേറുന്നു

157 രൂപ ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് സ്മോള്‍ക്യാപ് ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 11 നിശ്ചയിച്ചിരിക്കയാണ് സ്മോള്‍ക്യാപ് കമ്പനിയായ സ്റ്റോവെക്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 157 രൂപ അഥവാ 1570 ശതമാനമാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 57.25 കോടി രൂപയുടെ വില്‍പന നടത്തി.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 10.99 ശതമാനം അധികം. അറ്റാദായം 83.92 ശതമാനം കുറഞ്ഞ് 2.02 കോടി രൂപയായപ്പോള്‍ ഇബിറ്റ 60.72 ശതമാനം താഴ്ന്ന് 4.12 കോടി രൂപയിലെത്തി. കമ്പനി ഓഹരി നിലവില്‍ 2540 രൂപയിലാണുള്ളത്.

ചെറുകിട കമ്പനിയായ സ്റ്റോവെക് ഇന്‍ഡസ്ട്രീസ് വ്യാവസായിക വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നു. പാക്കേജിംഗ്, ഗ്രാഫിക് പ്രിന്റിംഗ് മേഖലകള്‍ക്കായി, നോണ്‍-ടെക്സ്റ്റൈല്‍ വിഭാഗത്തില്‍ ഇലക്ട്രോഫോം ചെയ്ത സാധനങ്ങളാണ് നിര്‍മ്മിക്കുന്നത്.

X
Top