കൊച്ചി: രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ മൈക്രോഫിനാൻസ് മേഖലയില്‍ നല്‍കിയ ചെറുവായ്‌പകളുടെ തിരിച്ചടവ് ഗണ്യമായി മുടങ്ങുന്നതിനാല്‍ നിക്ഷേപകർക്ക് ആശങ്കയേറുന്നു.
ചെറുവായ്‌പാ വിതരണത്തില്‍ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ പുതിയ നിബന്ധനകള്‍ ബാങ്കുകളെ കൂടുതല്‍ സമ്മർദ്ദത്തിലാക്കുമെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
മതിയായ ഈടുകളില്ലാതെ മൈക്രോഫിനാൻസ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വായ്പകളിലാണ് കിട്ടാക്കടങ്ങള്‍ കൂടുന്നത്. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ കോട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ആർ.ബി.എല്‍ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയുടെ ചെറുവായ്പകളിലെ തിരിച്ചടവ് മുടങ്ങിയതോടെ ലാഭത്തില്‍ കനത്ത ഇടിവ് നേരിട്ടിരുന്നു.
മുൻകാലങ്ങളില്‍ നല്‍കിയ തുക പൂർണമായും തിരിച്ചടക്കാത്ത മൈക്രോഫിനാൻസ് സ്ഥാപനങ്ങള്‍ക്ക് പുതിയ വായ്പ നല്‍കരുതെന്ന് ബാങ്കുകള്‍ക്ക് റിസർവ് ബാങ്ക് കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
നടപ്പു സാമ്ബത്തിക വർഷം ബാങ്കുകളുടെ പ്രവർത്തന ലാഭം കുറയാൻ മൈക്രോ വായ്പകളിലെ കിട്ടാക്കടങ്ങള്‍ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.
ഈടില്ലാതെ നല്‍കുന്നതിനാല്‍ സാധാരണയിലും ഉയർന്ന പലിശയാണ് മൈക്രോഫിനാൻസ് വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്നത്.